വളരെ ഈസിയായി തയ്യാറാക്കാൻ കഴിയുന്ന തേങ്ങ അരച്ച മീൻ കറിയുടെ റെസിപ്പി ഇതാ ട്രൈ ചെയ്തു നോക്കാം

വളരെ ഈസിയായി തയ്യാറാക്കാൻ കഴിയുന്ന തേങ്ങ അരച്ച മീൻ കറിയുടെ റെസിപ്പി ഇതാ ട്രൈ ചെയ്തു നോക്കാം. ഇതിനായി നമുക്ക് ഏതു മീൻ വേണമെങ്കിലും എടുക്കാം.

ഇനി നമുക്ക് ആദ്യം തന്നെ അരപ്പു ആണ് തയ്യാറാക്കേണ്ടത്. ഇതിനായി നമുക്ക് തേങ്ങ ചിരകിയത് ആദ്യമേ എടുക്കാം. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. ഇനി ചേർക്കുന്നതു ചെറിയ ഉള്ളി ആണ്. അതിനു ശേഷം പൊടികൾ ചേർക്കാം. മഞ്ഞ പൊടി, സാധാരണ മുളക് പൊടി, മല്ലി പൊടി, ഉലുവ പൊടി അല്ലെങ്കിൽ മുഴുവൻ ഉലുവ എന്നിവ ചേർക്കാം. ഇനി അൽപ്പം വെള്ളം കൂടി ഒഴിച്ച് നമുക്ക് അരച്ച് എടുക്കാം. മീൻചട്ടി ചൂടാക്കാനായി വയ്ക്കാം. അതിലേക്ക് എണ്ണ ഒഴിച്ച് ഈ അരപ്പ് അതിലേക്ക് ഒഴിച്ച് കൊടുക്കാം. കൂടെ പച്ച മുളകും ചേർത്ത് കൊടുക്കാം. തിള വന്നു തുടങ്ങുമ്പോൾ നമുക്ക് മീൻ കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ തിളക്കട്ടെ. അവസാനം ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു ഇതിലേക്ക് ഇട്ടു കൊടുക്കാം.

Thanath Ruchi

Similar Posts