ഈ രീതിയിൽ പച്ച മാങ്ങാ ചമ്മന്തി ഉണ്ടാക്കി നോക്കൂ അത്രക്കും രുചികരം എന്ന് നിങ്ങൾ തന്നെ പറയും
ഈ രീതിയിൽ പച്ച മാങ്ങാ ചമ്മന്തി ഉണ്ടാക്കി നോക്കൂ അത്രക്കും രുചികരം എന്ന് നിങ്ങൾ തന്നെ പറയും. മാങ്ങാ സീസൺ ആയി വരികയാണ്.
ഒരുപാട് രീതിയിൽ മാങ്ങാ റെസിപ്പി നമ്മൾ ചെയ്യുന്ന സമയം ആണിത്. നമുക്ക് എല്ലാവർക്കും മാങ്ങാ കഴിക്കുവാൻ ആയി നല്ല ഇഷ്ടമാവും. ഇന്ന് നമ്മൾ പറയുന്നത് സിമ്പിൾ ആയി നമുക്ക് ഉണ്ടാക്കാൻ കഴിയുന്ന ഒരു മാങ്ങാ ചമ്മന്തി ആണ്. നമ്മളിൽ പലർക്കും ഇത് ഉണ്ടാക്കാൻ അറിയാമായിരിക്കും. ഇനി അറിയാത്തവർ ഉണ്ടെങ്കിൽ അവർക്കു ഇത് ഉപകരിക്കും. ഇതിനായി നമ്മൾ മാങ്ങാ എടുക്കണം. ഇഷ്ടമുള്ള മാങ്ങാ നിങ്ങൾക്ക് ഇതിനായി എടുക്കാം. ഇത് അരിഞ്ഞു വയ്ക്കാം. അതിനു ശേഷം നമുക്ക് തേങ്ങാ ചിരകിയത് എടുക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് മാങ്ങയും ഈ തേങ്ങാ ചിരകിയതും ചേർത്ത് കൊടുക്കാം. കൂടെ ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി കാന്താരി മുളക് എന്നിവ ചേർക്കാം. എടുക്കുമ്പോൾ പഴുത്ത കാന്താരി മുളക് എടുത്താൽ കൂടുതൽ രുചികരമാണ്. ഇത് എല്ലാം അരച്ചാൽ മാങ്ങാ ചമ്മന്തി റെഡി.
