കപ്പലണ്ടി വറുത്തത് ഉണ്ടാക്കാൻ ഇത്ര എളുപ്പം ആയിരുന്നോ?ഇത്രയ്ക്കും സിമ്പിൾ ആണെന് അറിഞ്ഞില്ല
കപ്പലണ്ടി വറുത്തത് ഉണ്ടാക്കാൻ ഇത്ര എളുപ്പം ആയിരുന്നോ?ഇത്രയ്ക്കും സിമ്പിൾ ആണെന് അറിഞ്ഞില്ല . ഇതിനായി നമുക്ക് ആദ്യം കപ്പലണ്ടി തന്നെ ആണ് വേണ്ടത്.
ഇനി നമുക്ക് ഒരു വലിയ ചട്ടി അടുപ്പത്തു വയ്ക്കാം. ഇത് നന്നായി ചൂട് ആയി വരട്ടെ. ഇനി ഇതിലേക്ക് നമുക്ക് ഉപ്പു ഇട്ടു കൊടുക്കാം. ഉപ്പ് നല്ല രീതിയിൽ തന്നെ ചൂട് ആയി വരണം. എങ്കിൽ മാത്രമേ കപ്പലണ്ടി ശരിയായി വറുത്തു വരികയുള്ളു. ഇനി നമുക്ക് ഉപ്പ് ചൂടായി വരുന്നത് വരെ വെയിറ്റ് ചെയ്യാം. അതിനു ശേഷം കപ്പലണ്ടി ഇട്ടു കൊടുക്കാം. ഇത് നല്ല രീതിയിൽ മിക്സ് ചെയ്തു വറുക്കാം. വറുത്തു കഴിയുമ്പോൾ ഒരു പാനിൽ എണ്ണ ഒഴിക്കാം. അതിലേക്ക് നമുക്ക് കറിവേപ്പില ചേർത്ത് കൊടുക്കാം. ഇനി വറുത്തു വച്ച കപ്പലണ്ടി ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നതു മുളക് പൊടി ആണ്. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. അങ്ങനെ ചൂടോടെ നമുക്ക് കപ്പലണ്ടി വറുത്തതു ലഭിക്കും.
