ഈ ചൂട് സമയത്തു സൂപ്പർ ടേസ്റ്റിൽ ഒരു അവിൽ മിൽക്ക് ആയാലോ?വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം

ഈ ചൂട് സമയത്തു സൂപ്പർ ടേസ്റ്റിൽ ഒരു അവിൽ മിൽക്ക് ആയാലോ?വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം. ഇതിനായി നമുക്ക് ഏതു അവിൽ വേണമെങ്കിലും എടുക്കാം.

ആദ്യം തന്നെ ഒരു പാൻ ചൂടാക്കാം. അതു ചൂടായി വരുമ്പോൾ അൽപ്പം നെയ്യ് ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് അവിൽ സ്‌ഹെർത്തു കൊടുക്കാം. ഒന്ന് റോസ്റ്റ് ചെയ്യുന്നതിന് വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ഒന്ന് റോസ്റ് ആയി വരട്ടെ. ചെറിയ പഴം എടുത്തു അരിയാം. ഇതിലേക്കു അൽപ്പം പഞ്ചസാര കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്യാം. ഒരു ഗ്ലാസ്സിലേക്ക് ഈ പഴം ചേർത്ത് കൊടുക്കാം. അതിന്റ മുകളിലേക്ക് നമുക്ക് അവിൽ ചേർത്ത് കൊടുക്കാം. ഇനി എടുക്കുന്നത് റോസ്‌റ്റേഡ് കപ്പലണ്ടി ആണ്. അതിന്റ മുകളിൽ അൽപ്പം പാൽ ഒഴിച്ച് കൊടുക്കാം. വീണ്ടും അവിൽ ഇട്ടു കൊടുക്കാം. അപ്പോഴേക്കും ഗ്ലാസ് നിറഞ്ഞിട്ടുണ്ടാകും. മുകളിൽ അൽപ്പം കപ്പലണ്ടി കൂടി ഇട്ടു കൊടുക്കാം. ഗാർണിഷ് ചെയ്യുന്നതിനായി നമുക്കു ചെറിയോ നട്സ് തുടങ്ങിയവ ചേർത്ത് കൊടുക്കാം.

Thanath Ruchi

Similar Posts