ഉള്ളിത്തണ്ട് തോരൻ നിങ്ങൾക്ക് ഇഷ്ടമാണോ?എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതി അറിയാം വിശദമായി തന്നെ
ഉള്ളിത്തണ്ട് തോരൻ നിങ്ങൾക്ക് ഇഷ്ടമാണോ?എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതി അറിയാം വിശദമായി തന്നെ. ഇതിനായി നമുക്ക് ഉള്ളി തണ്ട് അരിഞ്ഞു എടുക്കാം.
അതിനു ശേഷം നമുക്ക് മിക്സിയുടെ ജാറിലേക്ക് പച്ച മുളക് , ചെറിയ ഉള്ളി, മഞ്ഞ പൊടി, തേങ്ങാ ചിരകിയത് തുടങ്ങിയവ ഇട്ടു കൊടുക്കാം. ശേഷം നല്ല രീതിയിൽ അരച്ച് എടുക്കാം. ഇനി നമുക്ക് ഒരു പാൻ ചൂടാക്കാം. അതിലേക്ക് നമുക്ക് ആദ്യം തന്നെ കടുക് പൊട്ടിക്കാം. അതിന്ന് ശേഷം വറ്റൽ മുളക് ഇട്ടു കൊടുക്കാം. ഇത് കൂടാതെ കറിവേപ്പില ചേർത്ത് ഇളക്കി കൊടുക്കാം. ഇതിനു ശേഷം ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഇനി അരച്ചു വച്ച തേങ്ങാ ചേർത്ത് കൊടുക്കാം. എന്നിട്ട് നല്ല രീതിയിൽ മിക്സ് ചെയ്യാം. ഇനി നമുക്ക് മഞ്ഞ പൊടി മുളക് പൊടി എന്നിവ ചേർത്ത് കൊടുക്കാം. അവസാനം ഉള്ളി തണ്ട് ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. അങ്ങനെ ടേസ്റ്റി ഉള്ളിത്തണ്ട് തോരൻ റെഡി.
