കാശ്‍മീരി പിങ്ക് ചായ കുടിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ രുചിയിൽ കേമൻ തന്നെ

കാശ്‍മീരി പിങ്ക് ചായ കുടിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ രുചിയിൽ കേമൻ തന്നെ. ഇതിനായി നമുക്ക് വെള്ളം അടുപ്പത്തു വയ്ക്കാം.

ശേഷം ഗ്രീൻ ടീ ചേർത്ത് കൊടുക്കാം. കൂടെ ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് കൊടുത്തു ഇളക്കി കൊടുക്കാം. ഇനി ഇത് നല്ല രീതിയിൽ ഒന്ന് തിള വരട്ടെ. അതിനു ശേഷം നമുക്ക് ഏലയ്ക്കയും താക്കോലവും ചേർത്ത് കൊടുക്കാം. മറ്റേ അടുപ്പിൽ നമുക്ക് പാൽ തിളപ്പിക്കാൻ ആയി വയ്ക്കാം. ഇത് നല്ല രീതിയിൽ തിളക്കണം. അതിനു മുമ്പ് നമുക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇത് കൂടാതെ നമുക്ക് അൽപ്പം കണ്ടെൻസ്ഡ് മിൽക്ക് കൂടി ചേർത്ത് കൊടുക്കാം. ഇത് അവടെ ഇരിക്കട്ടെ. ഇനി തിളച്ചോണ്ടിരിക്കുന്ന ഗ്രീൻ ടീ ഇപ്പോൾ കുറച്ചു വറ്റിയിട്ടുണ്ടാകും. ഇതിലേക്ക് തണുത്ത വെള്ളം ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. ശേഷം ഇനി ഒരു അരിപ്പ എടുത്തു തിളച്ച പാലിലേക്ക് ഈ ഗ്രറേൻ ടീ മിശ്രിതം ചേർത്ത് കൊടുക്കാം. അപ്പൊൾ പിങ്ക് ചായ റെഡി.

Thanath Ruchi

Similar Posts