കൊതിയൂറും പച്ച മാങ്ങാ ചട്നി കഴിച്ചിട്ടുണ്ടോ?ചപ്പാത്തി ചോറ് ദോശ എന്നിവയ്ക്ക് കിടു കോമ്പിനേഷൻ

കൊതിയൂറും പച്ച മാങ്ങാ ചട്നി കഴിച്ചിട്ടുണ്ടോ?ചപ്പാത്തി ചോറ് ദോശ എന്നിവയ്ക്ക് കിടു കോമ്പിനേഷൻ. മാങ്ങാ എടുത്തു അരിഞ്ഞു വയ്ക്കാം.

ഇനി നമുക്ക് പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കാടു ഉലുവ ചെറിയ ജീരകം എന്നിവ ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് മുഴുവൻ കുരുമുളക് ആണ്. കൂടെ കരിഞ്ജീരകം കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം ഒന്ന് പൊട്ടി വരട്ടെ. അതിനു ശേഷം നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങാ ഇട്ടു കൊടുക്കാം. കൂടെ ഉപ്പും ഇടാം. ഇനി വെള്ളം ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മിക്സ് ചെയ്തു ഇളക്കി കൊടുക്കാം. അതിനു ശേഷം മുളക് പൊടി ഇട്ടു കൊടുക്കാം. ഇനി ഇതൊന്നു അടച്ചു വച്ച് വേവിക്കാം. അതിനു ശേഷം നമുക്ക് അൽപ്പം ശർക്കര ചേർത്ത് കൊടുക്കാം. ഇനി അടച്ചു വച്ച് വീണ്ടും വേവിക്കാം. നല്ല തിള വരുന്നതാണ്. അതിനു ശേഷം അൽപ്പം കായ പൊടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ആയി വരുമ്പോൾ മാങ്ങാ ചട്ടിണി റെഡി.

Thanath Ruchi

Similar Posts