വളരെ എളുപ്പത്തിൽ കാരറ്റ് ഹൽവ വീട്ടിൽ തയ്യാറാക്കാം മധുര പ്രിയർക്ക് ഇത് പ്രിയപ്പെട്ട വിഭവം

വളരെ എളുപ്പത്തിൽ കാരറ്റ് ഹൽവ വീട്ടിൽ തയ്യാറാക്കാം മധുര പ്രിയർക്ക് ഇത് പ്രിയപ്പെട്ട വിഭവം. ഇതിനായി കാരറ്റ് നമുക്ക് തൊലി കളഞ്ഞു നന്നായി വൃത്തിയാക്കി കഴുകി എടുക്കാം.

ഇനി അത് നമുക്ക് ചീകി എടുക്കാം. സ്ലൈസ് ആയി എടുക്കുകയാണ് ചെയ്യേണ്ടത്. തീരെ കനം കുറഞ്ഞ രീതിയിൽ നമുക്ക് ഇത് ചെയ്തു എടുക്കാം. ഇനി വേണ്ടത് നമുക്ക് ഒരു പാൻ ചൂടാക്കുകയാണ്. ഇതിലേക്ക് നമുക്ക് നെയ്യ് ഒഴിച്ച് കൊടുക്കാം. ഇനി അണ്ടി പരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ വറുത്തു എടുക്കാം. ഇത് കോരി മാറ്റിയതിനു ശേഷം നമുക്ക് ക്യാരറ്റ് ചേർത്ത് കൊടുക്കാം. ഇത് മിക്സ് ചെയ്യാം. ഇനി പഞ്ചസാര ആണ് ചേർത്ത് കൊടുക്കുന്നത്. ഇത് എല്ലാം മിക്സ് ചെയ്തു എടുക്കാം. അതിനു ശേഷം നമുക്ക് പാൽ ചേർത്ത് കൊടുക്കാം. കൂടെ അരിയും. ഇത് എല്ലാം വീണ്ടും മിക്സ് ചെയ്തതിനു ശേഷം നന്നായി കുറുകുന്നത് വരെ ഇളക്കി കൊടുക്കാം. അങ്ങനെ അൽപ്പം കാട്ടിയാകുമ്പോൾ ക്യാരറ്റ് ഹൽവ റെഡി.

Thanath Ruchi

Similar Posts