മൈസൂർ പാക്ക് ഇഷ്ടമാണോ? ഇനി കടയിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം

മൈസൂർ പാക്ക് ഇഷ്ടമാണോ? ഇനി കടയിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. ഒരു പാൻ ചൂടാക്കാം.

അതിലേക്ക് പശുവിൻ നെയ്യും സൺഫ്ലവർ ഓയിലും ചേർത്ത് കൊടുക്കാം. ഇത് ഒന്ന് നല്ല രീതിയിൽ ചൂടാക്കാം. ഈ സമയം മറ്റേ അടുപ്പിൽ ഒരു പാൻ വച്ചിട്ട് അതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കാം. ഇത് നല്ല പോലെ ഒന്ന് അലിയിച്ചു എടുക്കണം. ഇത് നല്ല തിള വരുമ്പോൾ നമുക്കു കടലമാവ് ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. കൂടെ ചൂടോടെ തന്നെ ഓയിലും നെയ്യും ചേർത്ത് കൊടുക്കാം. ഇത് നന്നായി കുറുകി വരട്ടെ. നല്ല കട്ടിയായി കുറുകി വരുമ്പോൾ ഇത് നമുക്ക് അടുപ്പത്തു നിന്ന് വാങ്ങാം. അതിനു ശേഷം നമുക്ക് ഒരു ഉയരമുള്ള പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. എന്നിട്ട് ഇത് ഒന്ന് മുറിച്ചു വയ്ക്കാം. ഇത് തണുത്തു നല്ല കട്ടി ആകുമ്പോൾ നമുക്ക് ഇഷ്ടമുള്ള മൈസൂർ പാക്ക് തന്നെ ലഭിക്കും.

Thanath Ruchi

Similar Posts