നല്ല ഉഗ്രൻ ഒരു കൂന്തൽ റോസ്റ്റ് ആയാലോ ഉച്ചക്ക് ഊണിന് ?ഇത് വരെയും ഇത് ട്രൈ ചെയ്തില്ലേ?ഇഷ്ടമാകും

നല്ല ഉഗ്രൻ ഒരു കൂന്തൽ റോസ്റ്റ് ആയാലോ ഉച്ചക്ക് ഊണിന് ?ഇത് വരെയും ഇത് ട്രൈ ചെയ്തില്ലേ?ഇഷ്ടമാകും. കൂന്തൽ നന്നയി വൃത്തിയാക്കി വയ്ക്കാം.

ഒരു പാൻ എടുത്തു അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാ കൊത്തു ഇടുക. ഇതിലേക്ക് സവാളയും തക്കാളിയും പച്ചമുളകും ഇടാം. ഇത് നന്നായി മിക്സ് ചെയ്യാം. ഇനി ചേർക്കുന്നത് ഇഞ്ചി വെളുത്തുള്ളി ആണ്. ഇത് എല്ലാം വഴണ്ട് വരുമ്പോൾ പൊടികൾ ചേർക്കാം. മഞ്ഞ പൊടി, മുളക് പൊടി, കുരുമുളക് പൊടി പെരുംജീരക പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. ഇനി ചേർക്കുന്നത് ഗരം മസാല ആണ്. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി വരുമ്പോൾ വെള്ളം ഒഴിക്കാം. ശേഷം കൂന്തൽ ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ആയി കൂന്തൽ വെന്തു വരട്ടെ. അവസാനം ആകുമ്പോഴേക്കും നമുക്ക് കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം. വെള്ളം ഒക്കെ വറ്റി വരുമ്പോൾ ഇത് പാകം ആകുന്നതാണ്.

Thanath Ruchi

Similar Posts