കണ്ടാൽ കൊതി തോന്നുന്ന കടച്ചക്ക റോസ്റ്റ് വീട്ടിൽ ഉണ്ടാക്കാം നാവിൽ വെള്ളമൂറും രുചിയിൽ തന്നെ

കണ്ടാൽ കൊതി തോന്നുന്ന കടച്ചക്ക റോസ്റ്റ് വീട്ടിൽ ഉണ്ടാക്കാം നാവിൽ വെള്ളമൂറും രുചിയിൽ തന്നെ. ആദ്യം തന്നെ നമുക്ക് കടച്ചക്ക വൃത്തിയാക്കി അരിഞ്ഞ് വയ്ക്കാം.

ഇനി ഇത് ഒരു പാത്രത്തിലിട്ട് ഇതിലേക്ക് ഉപ്പും മുളകുപൊടിയും മഞ്ഞൾ പ്പൊടിയും വെള്ളവും ഒഴിച്ച് വയ്ക്കാം. ഇത് വേവിക്കാൻ ആയി വയ്ക്കാം. അൽപ സമയത്തിനകം തന്നെ ഇതു വെന്തു കിട്ടും. പിന്നീട് വീണ്ടും പാത്രത്തിലേക്ക് കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി സവാള തുടങ്ങിയവ ചേർത്ത് മിക്സ് ചെയ്യാം. പച്ചമുളക് അല്ലെങ്കിൽ ക്യാപ്സിക്കം കൂടി ചേർത്ത് കൊടുക്കാം. ഇതൊന്നു നന്നായിട്ടു വഴന്നു വരുമ്പോൾ നമുക്ക് മല്ലിപ്പൊടി അത് പോലെ കൂടെ കുരുമുളകു പൊടിയും ചിക്കൻ മസാലയും ചേർത്തു കൊടുക്കാം. എല്ലാം നല്ല രീതിയിൽ പച്ച മണം മാറി വരട്ടെ. അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന കടച്ചക്ക ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. ഇനി ഇതു നല്ല രീതിയിൽ ഡ്രൈ ആവുന്നത് വരെ വഴറ്റി കൊടുക്കാം. അങ്ങനെ വളരെ ടേസ്റ്റി റെസിപ്പി നമുക്ക് ലഭിക്കും.

Thanath Ruchi

Similar Posts