ഹോട്ടൽ രുചിയിൽ കിടിലൻ മസാല ഫിഷ് ഫ്രൈ ഇന്ന് തന്നെ വീട്ടിൽ ഉണ്ടാക്കാം അതും കിടു രുചിയിൽ തന്നെ

ഹോട്ടൽ രുചിയിൽ കിടിലൻ മസാല ഫിഷ് ഫ്രൈ ഇന്ന് തന്നെ വീട്ടിൽ ഉണ്ടാക്കാം അതും കിടു രുചിയിൽ തന്നെ. മസാല ഫ്രൈ ഉണ്ടാക്കുവാനായി നമുക്ക് ഏതു മീൻ വേണമെങ്കിലും എടുക്കാം.

ദശ കട്ടിയുള്ള മീൻ എടുക്കുകയാണെങ്കിൽ കുറച്ചു കൂടി രുചി കൂടുന്നതാണ്. മിക്സിയിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി വറ്റൽമുളക് പെരുംജീരകം
ഉപ്പ് നാരങ്ങാനീര് അല്പം വെളിച്ചെണ്ണ എന്നിവ ചേർത്ത് കൊടുക്കാം. അതിനു ശേഷം നല്ല രീതിയിൽ അരച്ചെടുക്കാം. കഴുകി വൃത്തിയാക്കി നന്നാക്കി വെച്ചിരിക്കുന്ന മീൻ എടുക്കാം. അതിലേക്ക് ഈ മസാല ചേർത്ത് കൊടുത്തു റസ്റ്റ് ചെയ്യണം. ശേഷം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് മീൻ ഇട്ടു രണ്ട് സൈഡും നല്ല രീതിയിൽ
വറുത്തെടുക്കാം. ഈവറുത്തത് എണ്ണയിലേക്ക് നമുക്ക് അല്പം ചെറിയ ഉള്ളിയും തക്കാളിയും ചേർത്ത് ബാക്കി വന്ന മസാലയും കറിവേപ്പിലയും ചേർത്ത് നല്ല രീതിയിൽ ഒന്ന് അരച്ച് എടുക്കാം. ശേഷം വറുത്തു വെച്ച മീനിന്റ പുറത്ത് ഈയൊരു അരപ്പ് രണ്ട് സൈഡിലും തേച്ചു പിടിപ്പിക്കാം.

Thanath Ruchi

Similar Posts