സോയാബീൻ കറി വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയാമോ?ഇത് ഉറപ്പായും ട്രൈ ചെയ്യൂ ഇഷ്ടമാകും

സോയാബീൻ കറി വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയാമോ?ഇത് ഉറപ്പായും ട്രൈ ചെയ്യൂ ഇഷ്ടമാകും. ഇതിനായി ആദ്യം തന്നെ സോയാബീൻ വേവിച്ചു എടുക്കണം.

വെള്ളത്തിൽ ഉപ്പും ചേർത്ത് സോയാബീൻ വേവിച്ചു എടുക്കാവുന്നതാണ്. അതിനു ശേഷം ഒരു പാൻ ചൂടാക്കി വെച്ച് കടുകും ജീരകവും ചേർത്തു കൊടുക്കാം. ശേഷം സവാള ചേർത്ത് കൊടുക്കാം. ഇത് നന്നായി വഴണ്ട് വരട്ടെ. കൂടെ പച്ചമുളകും ഉപ്പും ചേർത്ത് കൊടുക്കുക. അതിനു ശേഷം തക്കാളി ചേർത്ത് കൊടുക്കാം. ഇതെല്ലാം നല്ല രീതിയിൽ വഴ്തണ്ട തുടങ്ങിയതിനു ശേഷം മഞ്ഞപ്പൊടി മുളകുപൊടി മല്ലിപ്പൊടി കുരുമുളകു എന്നിവ ചേർത്ത് കൊടുക്കാം. ശേഷം വേവിച്ചു വച്ച സോയാബീൻ വെള്ളം ഉൾപ്പെടെ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇത് എല്ലാം ഒന്നു നല്ല രീതിയിൽ കുറുകി വരട്ടെ. സോയാബി ഒന്ന് ഉടച്ചു കൊടുക്കുന്നത് വളരെ നല്ലതായിരിക്കും. അങ്ങനെ വളരെ ഹെൽത്തി ആയിട്ടുള്ള സോയാബീൻ കറി റെഡി ആകുന്നതാണ്. എല്ലാവർക്കും ഇത് വളരെ അധികം ഇഷ്ടമാകുക തന്നെ ചെയ്യും.

Thanath Ruchi

Similar Posts