ഗോബി റോസ്റ്റ് അല്ലെങ്കിൽ കോളിഫ്ലവർ റോസ്റ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ അതീവ രുചികരം തന്നെ
ഗോബി റോസ്റ്റ് അല്ലെങ്കിൽ കോളിഫ്ലവർ റോസ്റ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ അതീവ രുചികരം തന്നെ. കോളിഫ്ലവർ നമുക്ക് ഉപ്പും ചേർത്ത് വേവിക്കാം.
പിന്നീട് പാൻ ചൂടാക്കാം. അതിലേക്ക് എണ്ണ ഒഴിച്ച് പെരുംജീരകം ചേർത്ത് കൊടുക്കാം. ഇനി നമുക്ക് സവാള ചേർത്ത് കൊടുക്കാം. കൂടാതെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. കൂടെ കറിവേപ്പിലയും ചേർത്ത് കൊടുക്കാം. ഒന്ന് റോസ്റ് ആയി വരുമ്പോൾ തക്കാളിയും ബീറ്റ്‌റൂട്ടും അരച്ചത് ചേർത്ത് കൊടുക്കാം. ഇനി മുളക് പൊടി, മഞ്ഞ പൊടി, കുരുമുളക് പൊടി, മല്ലി പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ മിക്സ് ആവട്ടെ. ശേഷം ഇതിലേക്ക് അൽപ്പം വെള്ളം ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് കോളിഫ്ലവർ ആണ്. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. ഇനി അടച്ചു വച്ച് വേവിക്കാം. അങ്ങനെ വെള്ളം ഒന്ന് കുറുകി വരട്ടെ. അങ്ങനെ വളരെ ടേസ്റ്റി കോളിഫ്ലവർ റോസ്റ്റ് റെഡി.
