മത്തി അച്ചാർ അല്ലെങ്കിൽ ചാള അച്ചാർ ഉണ്ടാക്കിയാലോ?നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു അച്ചാർ തന്നെ
മത്തി അച്ചാർ അല്ലെങ്കിൽ ചാള അച്ചാർ ഉണ്ടാക്കിയാലോ?നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു അച്ചാർ തന്നെ. ആദ്യം തന്നെ നമുക്ക് ചാള നല്ല പോലെ കഴുകി വൃത്തിയാക്കുക.
ശേഷം പൊടികൾ ഒക്കെ ഒന്ന് എടുത്തു വയ്ക്കണം. അതിനു ശേഷം നമുക്ക് ഉണ്ടാക്കാൻ ആയി തുടങ്ങാം. ചാള കഷ്ണങ്ങൾ ആക്കേണ്ടതുണ്ട്. അതിനു ശേഷം നമുക്ക് പൊടികൾ ചേർക്കാം. മഞ്ഞ പൊടി, മുളക് പൊടി, ഉപ്പു ,വിനാഗിരി എന്നിങ്ങനെ നമുക്ക് ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്തു 15 മിനിറ്റ് മാറ്റി വയ്ക്കാം. പിന്നീട് നമുക്ക് ഇത് വറുക്കാം. ശേഷം ഈ എണ്ണയിൽക്ക് കാടു കു പൊട്ടിച്ചു ഇഞ്ചി വെളുത്തുള്ളി പച്ച മുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി കൊടുക്കാം. ശേഷം അച്ചാർ പൊടി, മഞ്ഞ പൊടി, കാശ്മീരി മുളക് പൊടി, ഉപ്പു എന്നിവ എല്ലാം ചേർത്ത് ഒന്ന് റോസ്റ് ചെയ്യാം. ഇതിലേക്ക് വറുത്ത ചാള ഇട്ടു കൊടുക്കാം. ശേഷം നല്ല രീതിയിൽ മിക്സ് ആയി വന്നാൽ ചാള അച്ചാർ റെഡി.
