തേങ്ങ ചേർക്കാത്ത ഒരു നാടൻ വെള്ളരിക്ക കറി ആയാലോ ഊണിനു? ഇതാ ബാച്ചലേഴ്‌സ് റെസിപ്പി അത്രയും ഈസി ആയി ഉണ്ടാക്കാം
തേങ്ങ ചേർക്കാത്ത ഒരു നാടൻ വെള്ളരിക്ക കറി ആയാലോ ഊണിനു? ഇതാ ബാച്ചലേഴ്‌സ് റെസിപ്പി അത്രയും ഈസി ആയി ഉണ്ടാക്കാം. കുക്കറിൽ ആണ് ഇത് നല്ല ഉണ്ടാക്കുന്നത്.
ആദ്യം കുക്കെറിൽ നമുക്ക് വെള്ളരിക്ക ഇട്ടു കൊടുക്കാം. ഇനി ചേർക്കുന്നത് സവാള ആണ്. കൂടെ തക്കാളിയും പച്ചമുളകും ചേർത്ത് കൊടുക്കാം. കറിവേപ്പില ചേർക്കാൻ മറന്നു പോകരുത്. അതിനു ശേഷം നമുക്ക് പരിപ്പ് ചേർത്ത് കൊടുക്കാം. സാധാരണ തൂവര പരിപ്പ് ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇനി ചേർക്കുന്നത് പൊടികൾ ആണ്. ഉപ്പു, മഞ്ഞ പൊടി, മുളക് പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇനി വെള്ളം ഒഴിച്ച് കൊടുക്കാം. കൂടാതെ വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം. പുറത്തേക്ക് തെറിച്ചു പോവാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം അടച്ചു വച്ച് വിസിൽ വരുന്നതു വരെ വേവിക്കാം. അതിനു ശേഷം മറ്റു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിക്കാം. കൂടാതെ ചെറിയ ഉള്ളിയും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് കൊടുക്കാം.
