റവ ഉണ്ടോ?എങ്കിൽ ഇതാ വെറും 5 മിനിറ്റിനുള്ളിൽ തന്നെ ഒരു നാല് മണി പലഹാരം റെഡി

റവ ഉണ്ടോ?എങ്കിൽ ഇതാ വെറും 5 മിനിറ്റിനുള്ളിൽ തന്നെ ഒരു നാല് മണി പലഹാരം റെഡി. നമുക്ക് ആദ്യം തന്നെ എടുക്കേണ്ടതു അൽപ്പം റവ ആണ്.

ഇത് എടുത്തു ഒരു ബൗളിൽ ഇടുക. അതിനു ശേഷം നമുക്ക് ചേർത്ത് കൊടുക്കാനുള്ളത് പഞ്ചസാര ആണ്. ഇത് 2ഉം അതായത് റവയും പഞ്ചസാരയും കൂടി നമുക്ക് നല്ല രീതിയിൽ മിക്സ് ചെയ്യാം. ശേഷം നമുക്ക് മാറ്റി വയ്ക്കാം. ഇനി ഒരു പാൻ ചൂടാക്കാൻ ആയി വയ്ക്കാം. അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. പിന്നീട് ഇതിലേക്ക് ഏലക്കായ ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ തിയലച്ചു വരുമ്പോൾ ഏലക്കായ മാറ്റി കൊടുക്കാം. ശേഷം റവ മിശ്രിതം ചേർത്ത് കൊടുക്കാം. ഇത് നല്ല പോലെ കുറുകി വരട്ടെ. ശേഷം കോൺഫ്ലോർ ചേർത്ത് കൊടുക്കാം. ഇനി ഇത് ഉരുളകളാക്കി മാറ്റി പരത്തി എണ്ണയിൽ ഇട്ടു കൊടുക്കാം. അങ്ങനെ വരുമ്പോൾ ഇതിന്റെ 2 സൈഡും നല്ല രീതിയിൽ മൊരിഞ്ഞു വരട്ടെ. അങ്ങനെ വളരെ ടേസ്റ്റി ആയിട്ടുള്ള സ്നാക്ക് ലഭിക്കും.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →