ഗ്രീൻ പീസ് ചില്ലി ഉണ്ടാക്കി നോക്കിയാലോ?ഇത് ഒരു വെറൈറ്റി റെസിപ്പി തന്നെ എല്ലാവർക്കും ഇഷ്ടമാകും

ഗ്രീൻ പീസ് ചില്ലി ഉണ്ടാക്കി നോക്കിയാലോ?ഇത് ഒരു വെറൈറ്റി റെസിപ്പി തന്നെ. ഈ ഡിഷ് എല്ലാവർക്കും ഇഷ്ടമാകും. ആദ്യം കുക്കെറിൽ നമുക്ക് ഗ്രീൻ പീസ് വേവിക്കാൻ ആയി വയ്ക്കാം.

ഇനി നമുക്ക് നമ്മുടെ ഗ്രേവി തയ്യാറാക്കാം. ആദ്യം തന്നെ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കറിവേപ്പില ഇടാം. ശേഷം പച്ച മുളക് അരിഞ്ഞു ഇടാം. ഇനി ചേർക്കുന്നത് സവാള ആണ്. സവാള ഒന്ന് റോസ്റ്റ് ആയി വരട്ടെ. ഇത് മിക്സ് ചെയ്തതിനു ശേഷം നമുക്ക് വെളുത്തുള്ളി ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ആയി വരുമ്പോൾ നമുക്ക് പൊടികൾ ചേർത്ത് കൊടുക്കാം. കുരുമുളക് പൊടി, മുളക് പൊടി,ഉപ്പു,മഞ്ഞ പൊടി എന്നിവ ചേർത്ത് കൊടുക്കാം. ശേഷം വേവിച്ചു വച്ച ഗ്രീൻ പീസ് ചേർത്ത് കൊടുക്കാം. ഇനി ഇത് എല്ലാം കൂടി മിക്സ് ചെയ്തു എടുക്കാം. അവസാനം അൽപ്പം നാരങ്ങാ നീരു ചേർത്ത് കൊടുക്കാം. അങ്ങനെ നമുക്ക് ഇത് നല്ലൊരു കറി അല്ലെങ്കിൽ കോമ്പിനേഷൻ ആയി ഉപയോഗിക്കാം.

Thanath Ruchi

Similar Posts