ഇറച്ചിക്കറിയുടെ ടേസ്റ്റിൽ കിടിലൻ ഉരുളക്കിഴങ്ങു കറി റെഡി കിടു കോമ്പിനേഷൻ തന്നെ ട്രൈ ചെയ്യാം

ഇറച്ചിക്കറിയുടെ ടേസ്റ്റിൽ കിടിലൻ ഉരുളക്കിഴങ്ങു കറി റെഡി കിടു കോമ്പിനേഷൻ തന്നെ ട്രൈ ചെയ്യാം. കുക്കെറിൽ നമുക്ക് എണ്ണ ഒഴിച്ച് കൊടുക്കാം.

ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കാം. ഇത് മിക്സ് ആയതിനു ശേഷം നമുക്ക് സവാള ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ വഴണ്ട് വരട്ടെ. ശേഷം നമുക്കു തക്കാളി ചേർത്ത് കൊടുക്കാം. അതിനു ശേഷം പൊടികൾ ചേർക്കാം. മഞ്ഞ പൊടി, മുളക് പൊടി, മല്ലി പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ മിക്സ് ആവട്ടെ. ശേഷം നമുക്ക് ചേർക്കാൻ ഉള്ളത് കഷ്ണങ്ങൾ ആയി അരിഞ്ഞു വച്ച ഉരുളക്കിഴങ്ങു ആണ്. ഇത് എല്ലാം കൂടി മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. കൂടെ അൽപ്പം തേങ്ങാ പല ചേർക്കാം. ഇനി ഇതിലേക്ക് ഉപ്പു ചേർത്ത് കൊടുക്കാം. ശേഷം കുക്കർ അടച്ചു വച്ച് വേവിക്കാം. വെന്തു വരുമ്പോൾ കറിവേപ്പിലയും മല്ലിയിലയും കൂടി ആവശ്യമെങ്കിൽ നമുക്കു ചേർത്ത് കൊടുക്കാം.

Thanath Ruchi

Similar Posts