ചെറുപയർ കൊണ്ട് ഇത് പോലെ നല്ല ഒരു കിടു ലഡൂ ഉണ്ടാക്കി കഴിക്കാം ഹെൽത്തി സിമ്പിൾ ടേസ്റ്റി വിഭവം
ചെറുപയർ കൊണ്ട് ഇത് പോലെ നല്ല ഒരു കിടു ലഡൂ ഉണ്ടാക്കി കഴിക്കാം ഹെൽത്തി സിമ്പിൾ ടേസ്റ്റി വിഭവം. ചെറുപയർ നന്നായി കഴുകി നമുക്ക് പാനിൽ ഇടാം.
ഇത് നല്ല രീതിയിൽ ഒന്ന് റോസ്റ്റ് ആവട്ടെ. ശേഷം ഇത് നമുക്ക് മിക്സിയിൽ അരച്ച് എടുക്കാം. ഇനി വീണ്ടും പാൻ വച്ച് അൽപ്പം നെയ്യ് ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് നട്സ് അരിഞ്ഞതു ഇട്ടു കൊടുത്തു വഴറ്റാം. ശേഷം നമുക്ക് നല്ല രീതിയിൽ അരഞ്ഞ ചെറുപയർ പൊടി ഇട്ടു കൊടുക്കാം. ഇത് നല്ല പോലെ വഴണ്ട് വരട്ടെ. ഇനി നമുക്ക് അടുത്ത പാനിൽ ശർക്കര വച്ച് വെള്ളം ഒഴിച്ച് അലിയിച്ചു എടുക്കാം. ഇതും മിശ്രിതത്തിലേക്ക് ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് ഗ്രാമ്പൂ പൊടി ആണ്. അൽപ്പം പഞ്ചസാര ചേർത്ത് ഇത് പൊടിക്കാം. ഇതും നമുക്ക് ഇതിലേക്ക് ഇട്ടു കൊടുക്കാം. തണുക്കുമ്പോൾ ഇത് നമുക്ക് ലഡൂ പോലെ ഉരുളകളാക്കാം. അങ്ങനെ വളരെ ടേസ്റ്റി ആയിട്ടുള്ള ലഡൂ റെഡി.
