സദ്യ സ്റ്റൈൽ പച്ച മോര് കുടിക്കാൻ ഇഷ്ടമാണോ?ഈ ചൂട് സമയത്തു മോര് ഇങ്ങനെ ഉണ്ടാക്കി കുടിക്കാം

സദ്യ സ്റ്റൈൽ പച്ച മോര് കുടിക്കാൻ ഇഷ്ടമാണോ?ഈ ചൂട് സമയത്തു മോര് ഇങ്ങനെ ഉണ്ടാക്കി കുടിക്കാം. ഇപ്പോൾ നമ്മുടെ നാട്ടിൽ ചൂട് കൂടി വരുകയാണ്.

അതു കൊണ്ട് തന്നെ ധാരാളം വെള്ളം പാനീയങ്ങൾ തുടങ്ങിയവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സമയമാണ്. ഇതിൽ പ്രധാനമായും നമ്മൾ കുടിക്കാറുള്ള ഒരു പാനീയമാണ് മോര്. എന്നാൽ നമ്മൾ ഇത് വെറുതെ കുടിക്കുന്നനേക്കാൾ അല്പം നല്ല രുചിയോടെ കുടിക്കുമ്പോൾ കൂടുതൽ ആസ്വാദ്യകരമാകും. അതു കൊണ്ടു തന്നെ സദ്യ സ്റ്റൈൽ പച്ച മോര് ഉണ്ടാക്കാം. ഇത് പലർക്കും അറിയാം എങ്കിലും അറിയാത്തവർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് പറഞ്ഞു വരുന്നത്. നമുക്ക് പച്ചമുളക് ഇഞ്ചി കറിവേപ്പില ഇത് ഒന്ന് ചതച്ചു എടുക്കാം. അതിനു ശേഷം ഒരു കപ്പ് നല്ല കട്ട തൈര് എടുത്തു വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അടിച്ചു എടുത്തതിനു ശേഷം ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് കറിവേപ്പില തുടങ്ങിയവ കൂടി ചേർത്തു കൊടുക്കാം. നല്ല രീതിയിൽ ഒന്നു മിക്സ് ചെയ്തെടുക്കാം. ചോറിനൊപ്പവും വെറുതെ കുടിക്കാനും ഇത് സൂപ്പർ.

Thanath Ruchi

Similar Posts