വെറും 5 മിനിറ്റ് കൊണ്ട് ഒരു ടേസ്റ്റി കോൺഫ്ലോർ ഹൽവ തയ്യാറാക്കിയാലോ?മധുരപ്രിയർക്ക് ഇത് ഇഷ്ടമാകും
വെറും 5 മിനിറ്റ് കൊണ്ട് ഒരു ടേസ്റ്റി കോൺഫ്ലോർ ഹൽവ തയ്യാറാക്കിയാലോ?മധുരപ്രിയർക്ക് ഇത് ഇഷ്ടമാകും.ഇതിനായി നമുക്ക് വളരെ കുറച്ചു ചേരുവകളെ ആവശ്യമുള്ളൂ.
പ്രധാനമായും ഇത് കോൺഫ്ലോർ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. നമുക്ക് ഒരു കപ്പ് ആണ് ആവശ്യമുള്ളത്. അതു കൂടാതെ കശുവണ്ടി പഞ്ചസാര നാരങ്ങ നീര് എന്നിങ്ങനെയാണ് വേണ്ടത്. കോൺഫ്ലവർ ഒരു കപ്പ് ഒരു ബൗളിലേക്ക് എടുത്ത് വയ്ക്കാം. അതിനുശേഷം പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇതിലേക്ക് അൽപം വെള്ളമൊഴിച്ചു കൂടെ നാരങ്ങാനീരും ഒഴിച്ച് കൊടുക്കാം. ഇതൊന്നു ഇളക്കിക്കൊടുക്കുക. അതിലേക്ക് കോൺഫ്ലോർ പൊടി ചേർത്തു കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇത് കുറുകി വരുന്നതായി നമുക്ക് കാണാം. പാനിൽ ഒട്ടിപിടിക്കാതിരിക്കാൻ ആയി നമുക്ക് നെയ്യ് ചേർത്തു കൊടുക്കാം. കൈ എടുക്കാതെ തന്നെ നമ്മള് ഇളക്കി കൊണ്ടിരിക്കണം. അവസാനം ലൈറ്റ് എല്ലോ കളർ ആയി മാറും. അങ്ങനെ വരുമ്പോൾ നമുക്ക് ഇത് പുറത്തെടുത്തു ഒരു പാത്രത്തിലേക്ക് മാറ്റാം. പുറത്ത് ചെറി അണ്ടിപരിപ്പ് വച്ച് ഗാർണിഷ് ചെയ്യാം. ശേഷം ഇത് മുറിച്ച് എടുക്കാവുന്നതാണ്.
