ബീഫ് ഡ്രൈ ഫ്രൈ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ സൂപ്പർ ടേസ്റ്റി ബീഫ് ഫ്രൈ ആരും കൊതിച്ചു പോകും

ബീഫ് ഡ്രൈ ഫ്രൈ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ സൂപ്പർ ടേസ്റ്റി ബീഫ് ഫ്രൈ ആരും കൊതിച്ചു പോകും. ഇതിനായി നമ്മൾ ആദ്യം തന്നെ ബീഫ് എടുക്കുക

ഒരു പ്രഷർ കുക്കറിൽ ഇത് ഇട്ടതിനു ശേഷം പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞപ്പൊടി മുളകുപൊടി കുരുമുളകുപൊടി ഉപ്പ് വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക. വിസിൽ വന്നതിനുശേഷം ഇതെടുത്ത് നീളത്തിൽ അരിഞ്ഞു വയ്ക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കോൺഫ്ലോർ മുളകുപൊടി കശ്മീരി മുളകുപൊടി ഉപ്പ് മഞ്ഞൾപ്പൊടി ഗരം മസാല ജീരകപ്പൊടി വിനാഗിരി അല്ലെങ്കിൽ നാരങ്ങാ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്യാം. കൂടാതെ ബീഫ് വേവിക്കുമ്പോൾ ഉപയോഗിച്ച വെള്ളം അതായത് ബീഫ് സ്റ്റോക്ക് കൂടി ഇതിലേക്ക് ആവശ്യത്തിന് മിക്സ് ചെയ്യുക. അതിലേക്ക് നമ്മുടെ ബീഫ് ഇട്ടതിനു ശേഷം വീണ്ടും നന്നായി മിക്സ് ചെയ്തു വയ്ക്കാം. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ബീഫ് ഇട്ട് വറുത്തു കോരിയെടുക്കാം. അങ്ങനെ ബീഫ് ഡ്രൈ ഫ്രൈ റെഡിയാകും.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →