ഇതാ ബിരിയാണിക്കൊപ്പം കഴിക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്‌റൂട്ട് ചമ്മന്തി വളരെ എളുപ്പം ഉണ്ടാക്കാം

ഇതാ ബിരിയാണിക്കൊപ്പം കഴിക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്‌റൂട്ട് ചമ്മന്തി വളരെ എളുപ്പം ഉണ്ടാക്കാം. ഇതിനായി നമുക്ക് ബീറ്റ്റൂട്ട് എടുക്കാം.

ബീറ്റ്റൂട്ട് നമ്മൾ ഒരു അര കഷ്ണം ആണ് എടുക്കുന്നത്. ഇതിലേക്ക് നമുക്ക് മറ്റു ചേരുവകൾ കൂടി ചേർക്കണം. ആദ്യം തന്നെ ബീറ്റ്റൂട്ട് തൊലി കളഞ്ഞു വൃത്തിയാക്കി കഷ്ണങ്ങൾ ആക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. ഇതിലേക്ക് ഇനി ചേർക്കുന്നതു മൂന്നോ നാലോ ചെറിയ ഉള്ളി ആണ്. ഇനി ചേർക്കുന്നത് പച്ചമുളക് ആണ്. ഇത് എല്ലാം ചേർത്തതിന് ശേഷം നമ്മൾ ചേർക്കുന്നത് ഇഞ്ചി ആണ്. കൂടെ കറിവേപ്പിലയും പുതിന ഇലയും കൂടി ചേർത്ത് കൊടുക്കാം. ഇതിനു ശേഷം നമുക്ക് തേങ്ങാ ചിരകിയത് അൽപ്പം ചേർത്ത് കൊടുക്കാം. ഏകദേശം ഒരു കപ്പ് ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇനി പുളിക്ക് വേണ്ടി അൽപ്പം വിനാഗിരിയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം ചേർത്തതിന് ശേഷം നമുക്ക് നല്ല രീതിയിൽ അരച്ചു എടുക്കാം. അങ്ങനെ സ്പെഷ്യൽ ബീറ്റ്റൂട്ട് ചമ്മന്തി റെഡി.

Thanath Ruchi

Similar Posts