അവലോസ് പൊടി പൂരപൊടി വീട്ടിൽ തയ്യാറാക്കുന്ന രീതി അറിയാമോ?സൂപ്പർ ടേസ്റ്റി നൊസ്റ്റാൾജിയ പൊടി
അവലോസ് പൊടി പൂരപൊടി വീട്ടിൽ തയ്യാറാക്കുന്ന രീതി അറിയാമോ?സൂപ്പർ ടേസ്റ്റി നൊസ്റ്റാൾജിയ പൊടി. ഇതിനായി നമുക്ക് പച്ചരി എടുക്കാം.
ഇത് വെള്ളത്തിൽ കുതിർക്കാൻ ആയി വയ്ക്കാം. ഇത് കുറച്ചു കഴിയുമ്പോൾ എടുത്തു വെള്ളം കളഞ്ഞു വയ്ക്കാം. മിക്സിയുട മേജറിൽ ഇത് ഇട്ടു കൊടുക്കാം. ഇത് അരഞ്ഞു വരട്ടെ. ശേഷം നമുക്ക് ഇത് ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ഇനി അൽപ്പം ഉപ്പ് ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് ചിരകിയ തേങ്ങാ ആണ്. കൂടാതെ നമുക്ക് കരിഞ്ജീരകം നല്ല ജീരകം എന്നിവ ചേർത്ത് കൊടുക്കാം. വേണമെങ്കിൽ നമുക്ക് എള്ളും ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ ഒന്ന് കൈ വച്ചോ സ്പൂൺ വച്ചോ ഇളക്കി കൊടുക്കാം. അര മണിക്കൂർ റെസ്റ്റ് ചെയ്യൻ ആയി വയ്ക്കാം. ശേഷം ഒരു പാനിലേക്ക് ഇട്ടു നല്ല പോലെ വറുത്തു അടക്കാം. നല്ല ബ്രൗൺ നിറം ആയി ഇതൊന്നു ക്രിസ്‌പി ആകുന്നതു വരെ ഇളക്കി കൊടുക്കണം. അങ്ങനെ പൂരപ്പൊടി റെഡി.
