വെണ്ടയ്ക്ക മപ്പാസ് ഇഷ്ടം ഉള്ളവർ ഉണ്ടോ?വീട്ടിൽ തയ്യാറാക്കുന്ന രീതി അറിയാം വളരെ എളുപ്പം ഈ റെസിപ്പി
വെണ്ടയ്ക്ക മപ്പാസ് ഇഷ്ടം ഉള്ളവർ ഉണ്ടോ?വീട്ടിൽ തയ്യാറാക്കുന്ന രീതി അറിയാം വളരെ എളുപ്പം ഈ റെസിപ്പി. പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം.
അതിലേക്ക് വെണ്ടയ്ക്ക ഇട്ടു മിറിയിച്ചു എടുക്കാം. ശേഷം ഇഞ്ചി വെളുത്തുള്ളി കറിവേപ്പില പച്ച മുളക് എന്നിവ ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് സവാള ആണ്. ശേഷം നമുക്ക് തക്കാളി ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ ഒന്ന് കുഴഞ്ഞു വരട്ടെ. ഇനി പൊടികൾ ചേർക്കാം. മഞ്ഞ പൊടി, മുളക് പൊടി, മല്ലി പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് ഇളക്കാം. ശേഷം തേങ്ങാ പാലിന്റെ രണ്ടാം പൽ ചേർത്ത് കൊടുക്കാം. ഇത് ഒന്ന് തിളച്ചു വരുമ്പോൾ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം. ശേഷം നമുക്ക് കട്ടിയുള്ള ഒന്നാം പാൽ ചേർത്ത് കൊടുക്കാം. ഇനി കറി തിളക്കേണ്ട. ചൂടായാൽ മതി. ശേഷമേ ഉള്ളിയും കറിവേപ്പിലയും ചേർത്ത് ഒന്ന് മൊരിയിച്ചു ഈ കറിയുടെ മുകളിലേക്ക് ഒന്ന് ഒഴിച്ച് കൊടുക്കാം. അങ്ങനെ കറി റെഡി.
youtube.com/watch?v=N6aVimTfqEA
