വഴുതനങ്ങ വച്ച് ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കൂ ഇഡ്ഡ്ലി ദോശ ചോറ് എന്നിവയ്ക്ക് ഉഗ്രൻ കോമ്പിനേഷൻ

വഴുതനങ്ങ വച്ച് ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കൂ ഇഡ്ഡ്ലി ദോശ ചോറ് എന്നിവയ്ക്ക് ഉഗ്രൻ കോമ്പിനേഷൻ. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കാം.

കടുക് പൊട്ടിച്ചു ഉലുവയും ചേർത്ത് കൊടുക്കാം. അടുത്തതായി സവാള ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇത് ഒന്ന് വഴണ്ട് വരട്ടെ. ഇനി ഇതിലേക്ക് നമുക്ക് ഇഞ്ചി ചതച്ചതും വെളുത്തുള്ളിയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം ഒന്ന് വഴണ്ട് വരുമ്പോൾ നമുക്ക് വഴുതനങ്ങ ചേർത്ത് കൊടുക്കാം. കൂടെ തക്കാളിയും ചേർത്ത് കൊടുത്തു വഴറ്റാം. ഇനി ചേർക്കേണ്ടത് പൊടികൾ ആണ്. മുളക് പൊടി, മല്ലി പൊടി, ജീരക പൊടി, മഞ്ഞ പൊടി എന്നിവ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. ഇതിന്റെ പച്ച മണം എല്ലാം ഒന്ന് മാറട്ടെ. ശേഷം പുളി വെള്ളം ഒഴിച്ചു കൊടുത്തു അടച്ചു വച്ച് വേവിക്കാം. അവസാനം കറി ഇറക്കാൻ നേരത്തു അൽപ്പം കറിവേപ്പില കൂടി ചേർത്ത് ഇളക്കിയാൽ സംഗതി ജോർ ആയി. എല്ലാത്തിനും ഇത് കോമ്പിനേഷൻ തന്നെ.

Thanath Ruchi

Similar Posts