ഉരുളകിഴങ്ങും റവയും കൊണ്ട് ക്രിസ്പി സ്നാക് ഉണ്ടാക്കിയാലോ?ആർക്കും ഇഷ്ടമാകുന്ന കിടിലൻ റെസിപ്പി

ഉരുളകിഴങ്ങും റവയും കൊണ്ട് ക്രിസ്പി സ്നാക് ഉണ്ടാക്കിയാലോ?ആർക്കും ഇഷ്ടമാകുന്ന കിടിലൻ റെസിപ്പി. ഇതിനായി നമുക്ക് ആദ്യം തന്നെ ഉരുളക്കിഴങ്ങു പുഴുങ്ങി എടുക്കാം.

ശേഷം ഒരു പാനിൽ വെള്ളം തിളപ്പിക്കുക. ഉപ്പും ചേർത്ത് അൽപ്പം റവ കൂടി ചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ മിക്സ് ആയി വന്നു കുറുകണം. ഇതിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങു കൂടി ചേർത്ത് കൊടുക്കാം. ഇത് മിക്സ് ആക്കി വയ്ക്കുക. ഇതിലേക്ക് പച്ചമുളകും ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മല്ലിയില എന്നിവ ചേർത്ത് കൊടുക്കാം. ഇത് വീണ്ടും നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്തു എടുക്കാം. അതിനു ശേഷം കൈയിൽ അൽപ്പം എണ്ണ പുരട്ടി ഈ ഒരു മിശ്രിതം നീളത്തിൽ ഉള്ള ഷേപ്പിൽ ആക്കി എടുക്കാം. കൈയിൽ ഒട്ടി പിടിക്കാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം എണ്ണ ഉള്ള ചട്ടിയിൽ ഇത് ഇട്ടു കൊടുക്കാം. നല്ല രീതിയിൽ ഇത് ഫ്രൈ ആയി വരുന്നതാണ്. വളരെ ക്രിസ്പപി ആയിട്ടുള്ള ഒരു സ്നാക്ക് തന്നെ ആണ് ഇത്.

Thanath Ruchi

Similar Posts