ബിരിയാണിക്കൊപ്പം കഴിക്കാൻ പറ്റിയ സൂപ്പർ ടേസ്റ്റി ഈന്തപ്പഴം അച്ചാർ ഇനി ഞൊടിയിടയിൽ ഉണ്ടാക്കാം

ബിരിയാണിക്കൊപ്പം കഴിക്കാൻ പറ്റിയ സൂപ്പർ ടേസ്റ്റി ഈന്തപ്പഴം അച്ചാർ ഇനി ഞൊടിയിടയിൽ ഉണ്ടാക്കാം. നമുക്ക് ഈന്തപ്പഴം അരിഞ്ഞു വയ്ക്കാം.

ഇനി പാൻ ചൂടാക്കി എണ്ണ ഒഴിക്കാം. ഇതിലേക്ക് കടുകും വറ്റൽമുളകും ചേർക്കാം. ഇനി ചേർക്കുന്നത് വെളുത്തുള്ളിയും പച്ച മുളകും കറിവേപ്പിലയും ആണ്. ഇത് ഒന്ന് നല്ല രീതിയിൽ റോസ്റ്റ് ആയി വരട്ടെ. അതിനു ശേഷം നമ്മൾ ചേർക്കുന്നത് മുളക് പൊടി, മഞ്ഞ പൊടി,ഉലുവ പൊടി, കായ പൊടി എന്നിവ ആണ്. ശേഷം നമുക്ക് അരിഞ്ഞു വച്ച ഈന്തപഴം ചേർക്കാം. ഇത് ഒന്ന് നന്നായി റോസ്റ്റ് ആയി വരട്ടെ. അതിനു ശേഷം നമുക്ക് പുളി വെള്ളം ചേർത്ത് കൊടുക്കാം. ഇത് ഒന്നു കുറുകി വരുമ്പോൾ നമുക്ക് ശർക്കര വെള്ളത്തിൽ അലിയിച്ചതു ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ ഒന്ന് കുറുകി വരുമ്പോൾ ടേസ്റ്റി അച്ചാർ റെഡി ആകും. ബിരിയാണിക്കൊപ്പം മാത്രമല്ല മന്തിക്കു ഒപ്പവും ഈ ഒരു ഈന്തപഴം അച്ചാർ സൂപ്പർ കോമ്പിനേഷൻ തന്നെ ആണ്.

Thanath Ruchi

Similar Posts