കാബേജ് കൊണ്ട് ഇങ്ങനെ ഒരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ?അത്ര അസാധ്യ രുചിയിൽ നമുക്ക് ഉണ്ടാക്കാം

കാബേജ് കൊണ്ട് ഇങ്ങനെ ഒരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ?അത്ര അസാധ്യ രുചിയിൽ നമുക്ക് ഉണ്ടാക്കാം. ആദ്യം നമുക്ക് പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക.

പിന്നീട് കപ്പലണ്ടി മുഴുവൻ വെളുത്തുള്ളി വറ്റൽ മുളക് മല്ലിയില തുടങ്ങിയവ ചേർത്ത് ഒന്ന് വഴറ്റാം. അതിനു ശേഷം ചേർക്കുന്നത് മുഴുവൻ മല്ലി ആണ്. ഇത് എല്ലാം ഒന്ന് റോസ്റ്റ് ചെയ്തു എടുക്കാം. ശേഷം ഇത് മാറ്റി വച്ച് തണുക്കുമ്പോൾ അരച്ച് എടുക്കാം. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് കാടു പൊട്ടിച്ചു ഉഴുന്നും നല്ല ജീരകവും ചേർത്ത് വഴറ്റാം. ഇനി ചേർക്കുന്നത് സവാള ആണ്. കൂടെ പച്ച മുളകും ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കാം. ഇത് നന്നായി വഴണ്ട് വരട്ടെ. ശേഷം അരിഞ്ഞു വച്ച ക്യാബേജ് തക്കാളി എന്നിവ ചേർക്കാം. കൂടെ മഞ്ഞ പൊടി ചേർത്ത് കൊടുക്കാം. അരച്ച് വച്ച കപ്പലണ്ടിയും വെള്ളവും ചേർക്കാം. ഇത് ഒന്ന് വറ്റി കുറുകി വരുമ്പോൾ വെറൈറ്റി ക്യാബേജ് കറി റെഡി.

Thanath Ruchi

Similar Posts