ബ്രെഡും മുട്ടയും ഉണ്ടോ?എങ്കിൽ കിടിലൻ ഈസി ബ്രേക്ഫാസ്റ് റെഡി പെട്ടെന്നു തന്നെ തയ്യാറാക്കാം

ബ്രെഡും മുട്ടയും ഉണ്ടോ?എങ്കിൽ കിടിലൻ ഈസി ബ്രേക്ഫാസ്റ് റെഡി പെട്ടെന്നു തന്നെ തയ്യാറാക്കാം. നമുക്ക് ഇതിനായി 2 മുട്ട പൊട്ടിച്ചു എടുക്കാം. ഇതിലേക്ക് അൽപ്പം ഉപ്പ് കൂടി ചേർത്ത് കൊടുക്കാം.

ഇനി നമുക്ക് ബ്രഡ് എടുക്കാം. ഇത് നമുക്ക് ഒന്ന് ഷേപ്പ് ചെയ്തു എടുക്കണം. ഇതിനായി നമുക്ക് വട്ടത്തിൽ ഉള്ള ഒരു പത്രം ഉപയോഗിച്ച് ബ്രെഡിന്റ അകത്തെ ഭാഗം മാത്രം ആ ഷെയ്പ്പ് ആക്കി എടുക്കാം. മറ്റു ഭാഗങ്ങൾ കളയേണ്ട. വേറെ വല്ലതും ഉണ്ടാക്കാനായി എടുക്കാം. ഇതിന്റ ഒരു സൈഡിൽ ടൊമാറ്റോ സോസ് ഒഴിച്ച് കൊടുക്കാം. എന്നിട് ഇത് പോലെ മറ്റു പീസ് വച്ച് ചേർത്ത് അടയ്ക്കാം. ഒരു പാൻ വച്ചതിനു ശേഷം അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കാം. എന്നിട്ട് ബ്രഡ് നമുക്ക് മുട്ടയിൽ മുക്കാം. ശേഷം ഈ എണ്ണയിൽ ഇട്ടു കൊടുക്കാം. ഇത് 2 സൈഡും മൊരിഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. എല്ലാ ബ്രെഡും ഇത് പോലെ ചെയ്തു എടുക്കാം. അങ്ങനെ നല്ലൊരു സ്നാക്ക്സ് ലഭിക്കുന്നതാണ്.

Thanath Ruchi

Similar Posts