ഒരു കിടിലം വെള്ളരിക്ക കറി ഊണിനു സ്പെഷ്യൽ ആയി ഉണ്ടാക്കിയാലോ?പെട്ടെന്നു തന്നെ തയ്യാറാക്കാം

ഒരു കിടിലം വെള്ളരിക്ക കറി ഊണിനു സ്പെഷ്യൽ ആയി ഉണ്ടാക്കിയാലോ?പെട്ടെന്നു തന്നെ തയ്യാറാക്കാം. തൊലിയോട് കൂടി നമുക്ക് വെള്ളരിക്ക അരിഞ്ഞു എടുക്കാം.

ഇതിലേക്ക് സവാള തക്കാളി പച്ച മുളക് എന്നിവ അരിഞ്ഞത് ചേർത്ത് കൊടുക്കാം. കൂടെ ഉപ്പും വെള്ളവും ചേർത്ത് വേവിച്ചു എടുക്കാം. മറ്റൊരു പാനിൽ തേങ്ങാ ചിരകിയതും ചെറിയ ഉള്ളിയും ജീരകവും പച്ചമുളകും കൂടി വഴറ്റാം. കറിവേപ്പില കൂടി ആഡ് ചെയ്യാം. കൂടാതെ മുഴുവൻ കുരുമുളക് ചേർത്ത് കൊടുക്കാം. കൂടെ മല്ലി പൊടി മുളക് പൊടി എന്നിവ ചേർക്കാം. ഇത് നല്ല ബ്രൗൺ കളർ ആകുമ്പോൾ നമുക്ക് അടുപ്പത്തു നിന്ന് വാങ്ങാം. ഇത് ചൂടാറി കഴിയുമ്പോൾ അരച്ച് എടുക്കാം. ഇത് വെന്ത കഷ്ണങ്ങളിലേക്ക് ചേർത്ത് കൊടുക്കാം. അവസാനം കടുക് പൊട്ടിച്ചു വറ്റൽമുളകും കറിവേപ്പിലയും കൂടി താളിച്ചു നമുക്ക് ഇതിലേക്കു ഒഴിച്ച് കൊടുക്കാം. അങ്ങനെ ടേസ്റ്റി വെള്ളരിക്ക കറി റെഡി. ഒരു ദിവസം ഊന്നിന് ഇങ്ങനെ ഈ കറി ഒന്ന് ട്രൈ ചെയ്തു നോക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →