ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ല എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി ചുരക്ക പരിപ്പ് കറി
ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ല എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി ചുരക്ക പരിപ്പ് കറി. ആദ്യം തന്നെ നമുക്ക് ഒരു കുക്കർ എടുത്തു അതിലേക്ക് പരിപ്പും വെള്ളവും ചേർത്ത് കൊടുക്കാം.
മറ്റു ഒരു അടുപ്പിൽ നമുക്ക് പാൻ വച്ചിട്ട് അതിലേക്ക് ചുരക്ക ചേർത്ത് കൊടുക്കാം. കൂടാതെ തക്കാളിയും ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് മഞ്ഞ പൊടി മുളക് പൊടി ഉപ്പു എന്നിവ ആണ്. വെള്ളവും ചേർത്ത് മിക്സ് ചെയ്തു എടുക്കാം. ഇനി തേങ്ങാ ചിരകിയതും ചെറിയ ഉള്ളിയും ജീരകവും അൽപ്പം വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചു എടുക്കാം. ഈ സമയം പരിപ്പു വെന്തിട്ടുണ്ടാകും. ഈ പരിപ്പ് നമുക്ക് ചുരക്ക മിശ്രിതത്തിലേക്ക് ചേർത്ത് കൊടുക്കാം. ഇത് നല്ല പോലെ തിളച്ചു വരട്ടെ. ആ സമയം നമുക്ക് തേങ്ങാ അരച്ചത് ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ആവുമ്പോൾ മറ്റൊരു ചട്ടിയിൽ കടുക് പൊട്ടിച്ചു വറ്റൽമുളകും കറിവേപ്പിലയും ഉള്ളിയും താളിച്ചു എടുക്കാം. ഇത് കറിയിലേക്ക് ചേർത്ത് കൊടുത്താൽ ചുരക്ക പരിപ്പ് കറി റെഡി.
