നല്ല എരിവുള്ള നാടൻ ടേസ്റ്റി മിക്സ്ചർ വളരെ എളുപ്പത്തിൽ തന്നെ ഇനി വീട്ടിൽ നമുക്ക് തയ്യാറാക്കാം

നല്ല എരിവുള്ള നാടൻ ടേസ്റ്റി മിക്സ്ചർ വളരെ എളുപ്പത്തിൽ തന്നെ ഇനി വീട്ടിൽ നമുക്ക് തയ്യാറാക്കാം. ഇതിനായി നമ്മൾ കടല മാവ് ആണ് ആദ്യം എടുക്കുന്നത്.

ഇതിലേക്ക് പിന്നീട് മുളക് പൊടി, കായ പൊടി, ഉപ്പു മഞ്ഞ പൊടി എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യാം. ഇത് മാറ്റി വയ്ക്കാം. ഇതിലേക്ക് നമുക്ക് ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്ക് കറിവേപ്പില ചേർത്ത് കൊടുത്തു വറുത്തു മാറ്റുക. പിന്നെ ചേർക്കുന്നത് തൊലിയോട് കൂടിയുള്ള വെളുത്തുള്ളി മൂപ്പിച്ചു എടുക്കാം. പിന്നെ ചേർക്കുന്നത് പൊട്ടു കടല ആണ്. ഇത് വറുത്തു മാറ്റി വയ്ക്കുക. കൂടെ കപ്പലണ്ടിയും വറുത്തു മാറ്റി വയ്ക്കാം. ഇനി കടലമാവു മിശ്രിതം നൂലപ്പം ഉണ്ടാക്കുന്നതിലേക്ക് വച്ച് നൂൽ പോലെ ആക്കി എണ്ണയിൽ ഇട്ടു വറുത്തു മാറ്റം. ബാക്കി മാവു ബൂന്ദി പോലെ ആക്കം. ഉപ്പും ഇട്ടു ഇത് എല്ലാം കൂടി മിക്സ് ചെയ്താൽ നല്ല ഒന്നാതരം നാടൻ മിക്സ്ചർ റെഡി.

Thanath Ruchi

Similar Posts