ഒരു മാസത്തെക്കുള്ള സ്വാദൂറും സ്നാക്ക് ഉണ്ടാക്കാം അതും അരിപൊടി ഉപയോഗിച്ച് ചുക്കപ്പം റെസിപ്പി
ഒരു മാസത്തെക്കുള്ള സ്വാദൂറും സ്നാക്ക് ഉണ്ടാക്കാം അതും അരിപൊടി ഉപയോഗിച്ച് ചുക്കപ്പം റെസിപ്പി. ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ്.
ഇതിനായി നമുക്ക് ആദ്യം തന്നെ ഒരു പാൻ ചൂടാക്കാം. അതിലേക്ക് നെയ്യ് അല്ലെങ്കിൽ ഓയിൽ ഒഴിക്കാം. ഇത് ചൂടായി വരുമ്പോൾ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഇത് ഒന്ന് മൂത്തു വരുമ്പോൾ നമുക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. അരിപൊടി എടുക്കുന്ന അതെ അളവിൽ ആണ് വെള്ളം എടുക്കേണ്ടത്. ഉപ്പും കൂടി ചേർത്ത് കൊടുക്കാം. വെള്ളം തിളച്ചു വരുമ്പോൾ അരിപൊടി കൂടി ചേർത്ത് കൊടുത്തു ഇളക്കാം. ഇത് നല്ല പോലെ ഇളക്കി കൊടുക്കാം. ഇതിലേക്ക് എള്ള് ചേർത്ത് കൊടുക്കാം. ഇത് ചൂടാറായി കഴിയുമ്പോൾ നമുക്ക് കൈ കൊണ്ട് ഇത് കുഴച്ചു എടുക്കാം. സോഫ്റ്റ് ആവാൻ മുട്ട ചേർത്ത് കുഴക്കാം. ഉരുളകളാക്കി എണ്ണയിൽ ഇട്ടു വറുത്തു എടുക്കാം. അങ്ങനെ ടേസ്റ്റി ഈസി ചുക്കപ്പം റെഡി.
