കുക്കറിൽ പെർഫെക്റ്റ് ബ്ലാക്ക്ഫോറസ്റ് കേക്ക് ഉണ്ടാക്കിയാലോ?ഇത്രയും സിമ്പിൾ റെസിപ്പി ആയിരുന്നോ?

കുക്കറിൽ പെർഫെക്റ്റ് ബ്ലാക്ക്ഫോറസ്റ് കേക്ക് ഉണ്ടാക്കിയാലോ?ഇത്രയും സിമ്പിൾ റെസിപ്പി ആയിരുന്നോ?2 മുട്ട പൊട്ടിച്ചു ഒഴിക്കുക.

ഇതു നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ഇനി പഞ്ചസാര ചേർക്കുക. ഇതും നല്ല രീതിയിൽ ബീറ്റ് ചെയ്യുക. ഇനി ഒരു അരിപ്പ എടുക്കുക. അതിലേക്ക് മൈദാ ചേർത്ത് കൊടുക്കുക. കൂടെ കോകോ പൗഡർ ചേർത്ത് കൊടുക്കാം. ഒപ്പം ബേക്കിങ് പൗഡറും ചേർത്ത് കൊടുക്കാം. ഇത് നല്ല പോലെ അരിച്ചു എടുക്കാം. കുറച്ചു തവണ അരിച്ചു എടുക്കുക. ശേഷം ഇതും നല്ല രീതിയിൽ ബീറ്റ്‌ ചെയ്യാം. ഒരു കുക്കർ അടുപ്പത്തു വച്ച് അതിലേക്ക് ബട്ടർ പേപ്പർ വച്ച് വെണ്ണ തടവുക. ഈ മിശ്രിതം അതിലേക്ക് ചേർത്ത് കൊടുക്കാം. പിന്നീട് സിമ്പിൾ ആയുള്ള ഷുഗർ സിറപ്പ് ചെറി ഇട്ടു ഉണ്ടാക്കാം. വിപ്പിങ് ക്രീം ബീറ്റ് ചെയ്തു വയ്ക്കാം. കേക്ക് വെന്തു വന്നത് ലയർ ആയി മുറിച്ചു അതിലേക്ക് ഈ ഷുഗർ സിറപ്പു ചേർത്ത് കൊടുക്കാം. കൂടെ ചോക്ലേറ്റ് ചീകിയതും ചേർത്ത് കൊടുത്തു ഡെക്കറേറ്റ് ചെയ്യാം.

Thanath Ruchi

Similar Posts