പടവലങ്ങ കൊണ്ട് ഇതു പോലെ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ ഉഗ്രൻ ടേസ്റ്റ് കിടിലൻ കോമ്പിനേഷൻ
പടവലങ്ങ കൊണ്ട് ഇതു പോലെ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ ഉഗ്രൻ ടേസ്റ്റ് കിടിലൻ കോമ്പിനേഷൻ. ആദ്യം തന്നെ നമുക്ക് പടവലങ്ങ തൊലി കളഞ്ഞു വെക്കാം.
പുറമെ ഉള്ള തൊലി ചുരണ്ടി വേണം എടുക്കുവാൻ ആയി. അതിനു ശേഷം നമുക്ക് വെളിച്ചെണ്ണ പാനിലേക്ക് ഒഴിക്കാം. ശേഷം കടുക് പൊട്ടിക്കാം. കൂടെ ഉലുവയും ചേർക്കാം. പിന്നെ ചേർക്കുന്നത് കറിവേപ്പില ആണ്. അതിനു ശേഷം വറ്റൽ മുളകും സവാളയും ചേർത്ത് കൊടുക്കുക. ഇത് ഒന്നു റോസ്റ്റ് ആയി വരട്ടെ. നീളത്തിൽ അരിഞ്ഞ് വച്ച പടവലങ്ങ ചേർക്കുക. കൂടെ അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ല രീതിയിൽ വഴറ്റി കൊടുക്കുക. അതൊന്നു വഴണ്ട് വരുമ്പോൾ മുളകുപൊടി ചേർത്ത് വീണ്ടും വഴറ്റി കൊടുക്കാം. അതിനു ശേഷം ഇത് വെന്തു വരുന്നത് വരെ വെയിറ്റ് ചെയ്യുക. ശേഷം കറിവേപ്പില ഇട്ടു കൊടുത്താൽ അടിപൊളി പടവലങ്ങ മെഴുക്കുപുരട്ടി റെഡി ആകുന്നതാണ്. ഇത് ഊണിനു നല്ലൊരു കോമ്പിനേഷൻ തന്നെ ആവും. എല്ലാവർക്കും ഇത് ഇഷ്ടപെടുമെന്നു കരുതുന്നു.
