ഇനി ഉച്ചക്ക് ഊണിനു സദ്യ സ്പെഷ്യൽ പരിപ്പ് കറി ആയാലോ?സിമ്പിൾ ആണ് ടേസ്റ്റിയും ആണ് രുചിവിഭവം
ഇനി ഉച്ചക്ക് ഊണിനു സദ്യ സ്പെഷ്യൽ പരിപ്പ് കറി ആയാലോ?സിമ്പിൾ ആണ് ടേസ്റ്റിയും ആണ് രുചിവിഭവം. ഇതിനായി നമ്മൾ ആദ്യം എടുക്കുന്നത് പരിപ്പ് ആണ്.
സാധാരണ പരിപ്പ് എടുത്താൽ മതി. ശേഷം ഇത് നല്ല പോലെ ഒന്ന് കഴുകി മാറ്റി വയ്ക്കുക. അതിനു ശേഷം നമുക്ക് തേങ്ങാ ചിരകിയത് എടുക്കാം. അതിനു ശേഷം നമുക്ക് ഇതിലേക്ക് നല്ല ജീരകം എടുക്കാം. കൂടാതെ വെളുത്തുള്ളി തൊലി കളഞ്ഞത് കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി അരച്ച് എടുക്കുക. ഈ സമയം നമുക്ക് ഒരു പാൻ ചൂടാക്കി അതിലേക്ക് പരിപ്പ് ഇട്ടു കൊടുക്കാം. ഇത് നല്ല പോലെ റോസ്റ്റ് ആയി വരട്ടെ. ശേഷം നമുക്ക് ഇത് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കാം. ഉപ്പും മഞ്ഞ പൊടിയും ചേർത്ത് കൊടുക്കാം. ഇത് നന്നായി തിളച്ചു വരുമ്പോൾ തേങ്ങാ അരച്ചത് ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. അങ്ങനെ ഇത് എല്ലാം മിക്സ് ആയി വരുമ്പോൾ കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം.
