മീൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ഒരു മസാല ചേർത്ത് ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിയാകും ട്രൈ ചെയ്യാം

മീൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ഒരു മസാല ചേർത്ത് ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിയാകും ട്രൈ ചെയ്യാം. മീൻ ഏതായാലും മസാല ആണ് മീനിന് കൂടുതൽ രുചി നൽകുന്നത്.

നമ്മൾ മലയാളികൾക്ക് മീൻ ഒരു വികാരം തന്നെ ആണ്. മീൻ ഫ്രൈ ചെയ്യുമ്പോൾ അതിന്റെ മസാല കൂട്ട് അതിന്റെ അളവ് എല്ലാം ആണ് ഇതിനു സ്വാദ് നൽകുന്നത്. ഇവിടെ ചേർക്കുന്ന പൊടികൾ എന്തെല്ലാം ആണെന്ന് നോക്കാം. ആദ്യം തന്നെ നമുക്ക് മഞ്ഞ പൊടി ചേർക്കാം. പിന്നെ ചേർക്കുന്നത് മുളക് പൊടി ആണ്. ഇനി പെരുംജീരകപൊടിയും കുരുമുളക് പൊടിയും ചേർക്കാം. കൂടെ ഇവിടെ മല്ലിപൊടി ചേർക്കുന്നുണ്ട്. ചിലർ ഇത് ചേർക്കാറില്ല. എന്നാൽ ഈ മസാലയിൽ ഇത് കൂടി ചേർക്കുന്നുണ്ട്. ഇനി ചേർക്കുന്നത് കറിവേപ്പില പിച്ചിയത് ആണ്. കൂടെ വിനാഗിരിയും വെളിച്ചെണ്ണയും ചേർക്കാം. ഇത് എല്ലാം കൂടി മിക്സ് ചെയ്തു വയ്ക്കാം. മീൻ ഇതിലേക്ക് ഇട്ടു നന്നായി മിക്സ് ചെയ്യാം. 2 മണിക്കൂർ വച്ചതിനു ശേഷം നമുക്ക് വറുത്തു എടുക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →