സദ്യ മധുരപച്ചടി അഥവാ പൈനാപ്പിൾ പച്ചടി വീട്ടിൽ ഉണ്ടാക്കിയാലോ?അപാര ടേസ്റ്റ് തന്നെ രുചി അറിയൂ
സദ്യ മധുരപച്ചടി അഥവാ പൈനാപ്പിൾ പച്ചടി വീട്ടിൽ ഉണ്ടാക്കിയാലോ?അപാര ടേസ്റ്റ് തന്നെ രുചി അറിയൂ. ഇതിനായി പൈനാപ്പിൾ ചെറിയ കഷ്ണങ്ങൾ ആയി നുറുക്കുക.
ചട്ടിയിലേക്ക് നമുക്ക് ഇത് ചേർക്കാം. മഞ്ഞ പൊടിയും വെള്ളവും ചേർത്ത് കൊടുക്കാം. ശേഷം ശർക്കര ചേർത്ത് കൊടുക്കാം. പിന്നെ തേങ്ങാ ചിരകിയതും പൈനാപ്പിൾ കൂടി അരച്ചത് ചേർത്ത് കൊടുക്കാം. ഇത് എല്ലാം ഒന്ന് തിളച്ചു വരുമ്പോൾ നമുക്ക് പച്ചമുളകും കറിവേപ്പിലയും ചേർക്കാം. കൂടെ കടുക് പൊടിച്ചതും ചേർത്തു് കൊടുക്കാം. ഇത് ഒന്ന് തിള വരട്ടെ. ഇനി ചേർക്കുന്നത് അല്പം തൈര് ആണ്. കൂടാതെ നമുക്ക് മുന്തിരി ചേർത്ത് കൊടുക്കാം. മധുരമുള്ള മുന്തിരി ചേർക്കാം. ഇത് എല്ലാം മിക്സ് ആയി വരട്ടെ. ഇതിന്റെ കൂടെ നമുക്ക് കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ചു ഇതിലേക്ക് ചേർക്കാം. ഇത് ഒന്ന് ഇരിക്കുമ്പോൾ കുറുകി വരുന്നതാണ്. ഇത് കൊച്ചു കുട്ടികൾക്ക് എല്ലാം വളരെ അധികം ഇഷ്ടപെടുന്ന ഒരു കറി തന്നെയാണ്. എല്ലാവരും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ.
