കടയിൽ നിന്നും വാങ്ങുന്ന ടേസ്റ്റിൽ ചിക്കൻ ഷവർമ്മ വീട്ടിൽ കിട്ടുമെങ്കിൽ പിന്നെ എന്തിനു വാങ്ങണം?

കടയിൽ നിന്നും വാങ്ങുന്ന ടേസ്റ്റിൽ ചിക്കൻ ഷവർമ്മ വീട്ടിൽ കിട്ടുമെങ്കിൽ പിന്നെ എന്തിനു വാങ്ങണം? ചിക്കെൻ മറിനൈറ്റ് ചെയ്യാൻ ആയി ആദ്യം തന്നെ നമുക്ക് പൊടികൾ ചേർത്ത് കൊടുക്കാം.

മുളക് പൊടി, മഞ്ഞ പൊടി, ഉപ്പു, ഗരം മസാല പൊടി, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാ നീര് എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ആക്കി വയ്ക്കാം. ഇത് കുറച്ചു സമയം മാറ്റി വയ്ക്കാം. എങ്കിലേ ചേരുവകൾ എല്ലാം ഇതിലിറങ്ങി നല്ല രുചി ലഭിക്കുകയുള്ളു. ശേഷം പാൻ ചൂടാക്കി അതിലേക്ക് നമുക്ക് ഈ ചിക്കൻ ഇട്ടു വറുത്തു എടുക്കാം. ഇത് മിക്സിയിൽ ഇട്ടു ഒന്ന് കറക്കി എടുക്കാം. അതിനു ശേഷം നമുക്ക് ഒരു ബൗളിൽ കാബ്ബജ് ക്യാരറ്റ് സവാള എന്നിവ അരിഞ്ഞു വയ്ക്കാം. ചിക്കനിലേക്ക് ഇത് ചേർത്ത് കൊടുക്കാം. ശേഷം ഒരു കുബ്ബൂസ് എടുത്തു അതിൽ മയോണൈസ് തേച്ചു ഈ ചേരുവ വച്ച് കൊടുത്തു റോൾ ചെയ്താൽ ചിക്കൻ ഷവർമ്മ റെഡി.

Thanath Ruchi

Similar Posts