5 മിനിറ്റിൽ തക്കാളി മുട്ട കറി റെഡി ബാച്ചലേഴ്‌സിന് ഇഷ്ടപെടുന്ന ഒരു കിടിലൻ റെസിപ്പി തന്നെ

വെറും 5 മിനിറ്റിൽ തക്കാളി മുട്ട കറി ഇനി റെഡി. ബാച്ചലേഴ്‌സിന് ഇഷ്ടപെടുന്ന ഒരു കിടിലൻ റെസിപ്പി തന്നെ. വളരെ എളുപ്പം തന്നെ ഇത് നമുക്ക് തയ്യാറാക്കി എടുക്കാം.

ആദ്യം തന്നെ നമുക്ക് മുട്ട പുഴുങ്ങി എടുക്കാം. ഇതിനു ശേഷം നമുക്ക് ഒരു പാൻ അല്ലെങ്കിൽ ചട്ടി ചൂടാക്കാം. അതിലേക്ക് നമുക്ക് എണ്ണ ഒഴിച്ച് കൊടുക്കാം. ഇനി ചേർക്കുന്നത് ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവ ആണ്. ഇത് കൂടാതെ നമുക്ക് പച്ച മുളക് സവാള എന്നിവ ചേർത്ത് കൊടുക്കാം. ഇത്ഒന്നു റോസ്റ് ആയി വരുമ്പോൾ നമുക്ക് മുളക് പൊടി, മഞ്ഞ പൊടി ചേർത്ത് കൊടുക്കാം. പച്ച മണം മാറുമ്പോൾ തക്കാളി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. ഇതിനു ശേഷം നമുക്ക് പുഴുങ്ങിയ മുട്ട എടുത്തു നടു പിളർന്നു കൊടുക്കാം. ഇത് ഈ കറിയിലേക്ക് ചേർത്ത് കൊടുക്കാം. നല്ല രീതിയിൽ കുറുകി വരുമ്പോൾ നമുക്ക് ഇഷ്ടപെടുന്ന തക്കാളി മുട്ട കറി റെഡി.

Thanath Ruchi

Similar Posts