ബട്ടർ sponge കേക്ക് ഇഷ്ടമാണോ?കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ ഉണ്ടാക്കി ഇഷ്ടം പോലെ കഴിക്കാം
ബട്ടർ sponge കേക്ക് ഇഷ്ടമാണോ?കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ ഉണ്ടാക്കി ഇഷ്ടം പോലെ കഴിക്കാം. മൈദാ ആണ് ഇതിനായി ആദ്യം എടുക്കേണ്ടത്.
ഇത് ഒരു ബൗളിൽ ഇട്ടു കൊടുക്കാം. അതിനു ശേഷം ചേർക്കുന്നത് ബേക്കിംഗ് പൗഡർ ആണ്. കൂടെ ഉപ്പും ചേർക്കുക. ഇത് എല്ലാം നമുക്ക് ഒരു അരിപ്പയിൽ ഇട്ടു 3 തവണ അരിച്ചു എടുക്കാം. അപ്പോൾ ഇതിൽ നിന്ന് എല്ലാ അഴുക്കും പോകുന്നതാണ്. അതിനു ശേഷം നമുക്ക് ഒരു ബൗളിൽ വെണ്ണ ചേർത്ത് കൊടുക്കാം. കൂടെ പഞ്ചസാരയും ചേർക്കാം. ഇത് നന്നായി അടിച്ചു എടുക്കാം. പിന്നെ ഇതിലേക്ക് മുട്ട ചേർത്ത് കൊടുക്കാം. ഇതും നന്നായി മിക്സ് ചെയ്തു വയ്ക്കാം. ശേഷം മൈദാ മിശ്രിതം അല്പമായി ചേർക്കാം. ഇത് കൂടാതെ പാൽ കൂടി ചേർത്ത് കൊടുക്കാം. നന്നായി മിക്സ് ആയി വരുമ്പോൾ പാത്രത്തിലേക്ക് മാറ്റി ഓവനിൽ വച്ച് ബേക്ക് ചെയ്തു എടുക്കാം. കുറച്ച കഴിയുമ്പോൾ ഇത് പുറത്തു എടുക്കാം. പിന്നീട് മുറിച്ചു എടുത്തു കഴിക്കാവുന്നതാണ്.
