custard പൌഡർ ഇല്ലാതെ വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ മാത്രം വച്ച് വളരെ ടേസ്റ്റി ഫ്രൂട്ട് സാലഡ്
custard പൌഡർ ഇല്ലാതെ വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ മാത്രം വച്ച് വളരെ ടേസ്റ്റി ഫ്രൂട്ട് സാലഡ്. എല്ലാവർക്കും വളരെ ഇഷ്ടമായിരിക്കും ഈ ഫ്രൂട്ട് സാലഡ് കഴിക്കുവാൻ.
ഫ്രൂട്ട് സാലഡ് ഐസ്ക്രീം വച്ചോ അല്ലെങ്കിൽ കസ്റ്റാർഡ് പൌഡർ ഉപയോഗിച്ചോ ആണ് ഉണ്ടാക്കുന്നത്. ഇതിൽ നമ്മൾ കസ്റ്റാർഡ് പൌഡർ ഇല്ലാതെ എങ്ങനെ ഇത് ഉണ്ടാക്കാം എന്നാണ് നോക്കുന്നത്. ഇതിനായി നമുക്ക് ആദ്യം ഫ്രൂട്സ് എല്ലാം അരിഞ്ഞു വയ്ക്കാം. ഏതു ഫ്രൂട്സ് വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം. എന്നാൽ ശ്രദ്ധിക്കേണ്ട ആറു കാര്യം നല്ല ചെറിയ കഷ്ണങ്ങൾ ആയി ഇത് അരിഞ്ഞു എടുക്കുവാൻ ശ്രദ്ധിക്കണം. എങ്കിലേ രുചി ലഭിക്കുകയുള്ളു. മാത്രം അല്ല പുളിയുള്ള ഫ്രൂട്സ് കഴിവതും ഒഴിവാക്കുക. ഇത് ടേസ്റ്റ് കുറയ്ക്കും. ഇനി കോൺ ഫ്ലോർ പാൽ പഞ്ചസാര എന്നിവ ചേർത്ത് കുരുക്കി എടുക്കാം. ഇത് ഫ്രൂട്സിലേക്ക് ഒഴിച്ച് കൊടുത്തു ഫ്രിഡ്ജിൽ വയ്ക്കാം. നന്നായി തണുക്കുമ്പോൾ ഇത് എടുത്തു സെർവ് ചെയ്യാവുന്നതാണ്. അങ്ങനെ ടേസ്റ്റി ഫ്രൂട്ട് സാലഡ് റെഡി.
