ഷാപ്പിൽ കിട്ടുന്ന രുചിയിൽ നാടൻ കക്കയിറച്ചി റോസ്റ്റ് വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

ഷാപ്പിൽ കിട്ടുന്ന രുചിയിൽ നാടൻ കക്കയിറച്ചി റോസ്റ്റ് വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. കക്കയിറച്ചി കഴുകി വൃത്തിയാക്കി വെള്ളം ഒഴിച്ച് വേവിക്കാൻ ആയി വയ്ക്കാം.

കാടായിയിൽ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാ കൊത്തു അരിഞ്ഞു കൊടുക്കാം. പിന്നെ ചേർക്കുന്നത് മഞ്ഞ പൊടി ഉപ്പു എന്നിവ ആണ്. ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി എന്നിവ ചേർത്ത് കൊടുക്കാം. കൂടാതെ സവാളയും ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. പിന്നെ ചേർക്കുന്നത് പൊടികൾ ആണ്. മഞ്ഞ പൊടി, മുളക് പൊടി ,മല്ലി പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി വരുമ്പോൾ കക്കയിറച്ചി ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ആയി വരുമ്പോൾ കുരുമുളക് പൊടി ചേർത്ത് കൊടുക്കാം. ഇത് നല്ല പോലെ റോസ്‌റ് ആയി വരട്ടെ. അവസാനം നമുക്ക് അൽപ്പം കറിവേപ്പിൽ കൂടി ചേർത്ത് കൊടുത്തു വീണ്ടും മിക്സ് ചെയ്യാം. നല്ല പോലെ റോസ്‌റ് ആകുമ്പോൾ ഇത് അടുപ്പിൽ നിന്നും വാങ്ങാം.

Thanath Ruchi

Similar Posts