ചോറിനൊപ്പം കഴിക്കാൻ ഒരു സൂപ്പർ ഒഴിച്ച് കറി ആയാലോ?തക്കാളി മുരിങ്ങക്ക ഒഴിച്ച് കറി ഇഷ്ടമാകും

ചോറിനൊപ്പം കഴിക്കാൻ ഒരു സൂപ്പർ ഒഴിച്ച് കറി ആയാലോ?തക്കാളി മുരിങ്ങക്ക ഒഴിച്ച് കറി ഇഷ്ടമാകും. ആദ്യം തന്നെ ഒരു ചട്ടി എടുക്കുക.

അതിലേക്ക് നമുക്ക് തക്കാളി മുരിങ്ങക്ക പച്ചമുളക് കീറി ഇട്ടതു ചെറിയ ഉള്ളി എന്നിവ ഇട്ടു കൊടുക്കാം. പിന്നെ അൽപ്പം വെള്ളം കൂടി ചേർത്ത് കൊടുക്കാം. ഇത് കിടന്നു വേവട്ടെ. ആ സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കാം. ഇതിനായി ചിരകിയ തേങ്ങ എടുക്കാം. പിന്നെ ചേർക്കുന്നത് ചെറിയ ഉള്ളി ആണ്. ചെറിയ വെളുത്തുള്ളി ചേർത്ത് കൊടുക്കാം. പിന്നെ പൊടികൾ ചേർക്കാം. മുളക് പൊടി, മഞ്ഞ പൊടി, ഉലുവ പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് എല്ലാം അൽപ്പം വെള്ളം ചേർത്ത് അരച്ച് എടുക്കാം. ശേഷം ചട്ടിയിലേക്ക് ചേർത്ത് കൊടുക്കാം. ഇത് മിക്സ് ആയി വരുമ്പോൾ നമുക്ക് കടുക് പൊട്ടിച്ചു ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ചു കറിയിലേക്ക് ഒഴിച്ച് കൊടുക്കാം. അങ്ങനെ ടേസ്റ്റി തക്കാളി മുരിങ്ങക്ക ഒഴിച്ച് കറി റെഡി.

Thanath Ruchi

Similar Posts