ഹോട്ടലിലെ മീൻ ഫ്രൈ ഉണ്ടാക്കാം അതേ രുചിയിൽ തന്നെ ഇങ്ങനെ മീൻ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ടോ?
ഹോട്ടലിലെ മീൻ ഫ്രൈ ഉണ്ടാക്കാം അതേ രുചിയിൽ തന്നെ ഇങ്ങനെ മീൻ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ടോ? ഇതിനായി ആദ്യം തന്നെ ഇഷ്ടമുള്ള മീൻ എടുത്തു കഴുകി വൃത്തിയാക്കാം.
ശേഷം ഇതിലേക്ക് വേണ്ട പേസ്റ്റ് തയ്യറാക്കാം. ആദ്യം തന്നെ നമ്മൾ ഒരു മിക്സിയുടെ ജാറിലേക്ക് ഉള്ളി വെളുത്തുള്ളി പെരുംജീരകം ഇഞ്ചി കറിവേപ്പില എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം പൊടികൾ ചേർത്ത് കൊടുക്കാം. ആദ്യമായി നമുക്ക് മുളക് പൊടി ചേർത്ത് കൊടുക്കാം. പിന്നീട് മഞ്ഞ പൊടി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് വെളിച്ചെണ്ണ ആണ്. കൂടെ ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ആവശ്യത്തിനു വെള്ളം ചേർത്ത് കൊടുക്കാം. കൂടെ വിനാഗിരിയും ചേർക്കാം. അങ്ങനെ ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കാം. അതിനു ശേഷം നമുക്ക് മീനിൽ ഇത് പുരട്ടി കൊടുത്തു റസ്റ്റ് ചെയ്യാൻ ആയി വയ്ക്കാം. ശേഷം എണ്ണയിൽ വറുത്തു എടുക്കാം. എല്ലാ പേസ്റ്റും ഇതിന്റ മുകളിൽ ഒഴിച്ച് നല്ല രീതിയിൽ വറുത്തു എടുക്കാം.
