വെറും 10 മിനിറ്റിൽ തേങ്ങാച്ചോർ Perfect ആയി കുക്കറിൽ ഉണ്ടാക്കാം ഈ തേങ്ങാച്ചോർ ഉണ്ടാക്കി നോക്കൂ

വെറും 10 മിനിറ്റിൽ തേങ്ങാച്ചോർ Perfect ആയി കുക്കറിൽ ഉണ്ടാക്കാം ഈ തേങ്ങാച്ചോർ ഉണ്ടാക്കി നോക്കൂ. ഇതിനായി നമുക്ക് വീട്ടിൽ തന്നെ ഉള്ള ഏതു അരി വേണം എങ്കിലും എടുക്കാം.

ഇതിനു സ്പെഷ്യൽ അരി വേണം എന്ന് നിർബന്ധം ഇല്ല. ഇന്ന് ഇവിടെ പുഴുക്കലരി ആണ് എടുത്തിരിക്കുന്നത്. ഇതു നന്നായി കഴുകി വൃത്തിയാക്കി വയ്ക്കാം. ശേഷം നമുക്ക് കുക്കർ എടുക്കാം. അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. വെളിച്ചെണ്ണ ആണ് ഇതിനു കൂടുതൽ ടേസ്റ്റ് നൽകുന്നത്. ഇതിലേക്ക് പട്ട ഗ്രാമ്പൂ ഏലയ്ക്ക തുടങ്ങിയവ ചേർത്ത് കൊടുക്കുക. പിന്നെ ചേർക്കുന്നത് ചെറിയ ഉള്ളിയാണ്. കൂടാതെ നല്ല ജീരകം പെരുംജീരകം ഉലുവ എന്നിവ ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ചെയ്യാം. ഇനി തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കാം. ശേഷം വെള്ളം ഒഴിച്ച് കൊടുക്കാം. തിളച്ചു വരുമ്പോൾ അരി ചേർത്ത് കൊടുക്കാം. കറിവേപ്പില കൂടി ചേർത്ത് അടച്ചു വച്ച് വേവിക്കാം. വിസിൽ വന്നു കഴിഞ്ഞു നിർത്താം ആവി പോയി കഴിയുമ്പോൾ തുറക്കാം.

Thanath Ruchi

Similar Posts