മസാല ബോണ്ട ഇഷ്ടമാണോ?പുറത്തു നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ മസാല ബോണ്ട ഉണ്ടാക്കാം

മസാല ബോണ്ട ഇഷ്ടമാണോ? പുറത്തു നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ മസാല ബോണ്ട ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങു വേവിക്കുക.

ഉരുളക്കിഴങ്ങു പിന്നീട് ഉടച്ചു വയ്ക്കാം. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. പിന്നെ ചേർക്കുന്നത് പെരുംജീരകവും ഇഞ്ചി ആണ്. കൂടാതെ പച്ച മുളകും സവാളയും ചേർക്കാം. ഇത് മിക്സ് ആയി വരുമ്പോൾ മഞ്ഞ പൊടി ചേർക്കാം. ഇതിലേക്ക് ഉരുളക്കിഴങ്ങു ഉടച്ചതു ചേർക്കാം. ഇത് മിക്സ് ചെയ്തു വയ്ക്കാം. പിന്നെ കടല മാവ് എടുക്കുക. കൂടാതെ അരിപ്പൊടിയും മൈദയും ചേർക്കാം. മഞ്ഞ പൊടി , മുളക് പൊടി, കായ പൊടി, ബേക്കിംഗ് പൗഡർ എന്നിവ ചേർക്കാം. ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യുക. ഉരുളക്കിഴങ്ങു മിശ്രിതം ഒരു ബോൾ രൂപത്തിൽ ഉരുട്ടി ഈ കടലമാവ് പേസ്റ്റിലേക്ക് മുക്കി എണ്ണയിൽ ഇട്ടു കൊടുക്കാം. ഇത് നല്ല രീതിയിൽ വറുത്തു കോരിയെടുക്കാം. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു സ്നാക്ക്സ് ഐറ്റം തന്നെ ആണ് ഇത്.

Thanath Ruchi

Similar Posts