പച്ച മാങ്ങാ ചട്നി കഴിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ ഉണ്ടാക്കി നോക്കൂ ചോറിനും ചപ്പാത്തിക്കും ഉഗ്രൻ

പച്ച മാങ്ങാ ചട്നി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഉണ്ടാക്കി നോക്കൂ ചോറിനും ചപ്പാത്തിക്കും ഉഗ്രൻ. നല്ല പച്ച മാങ്ങ ആണ് ഇതിനായി എടുക്കേണ്ടത്.

ഇത് നീളത്തിൽ അരിഞ്ഞു കൊടുക്കാം. ശേഷം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. ഇതിലേക്ക് നമുക്ക് കടുക്, നല്ല ജീരകം, ഉലുവ, മുഴുവൻ കുരുമുളക് എന്നിവ ചേർത്ത് കൊടുക്കാം. ഇത് കൂടാതെ അൽപ്പം എള്ളൂ കൂടി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് പച്ച മാങ്ങ ആണ്. ശേഷം അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കാം. അതിനു ശേഷം ഇതിലേക്ക് നമുക്ക് മുളക് പൊടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല പോലെ ഒന്ന് മിക്സ് ചെയ്യുക. ഒന്ന് കുറുകി വരാൻ തുടങ്ങുമ്പോൾ നമുക്ക് ശര്ക്കര ചേർത്ത് കൊടുക്കാം. ഇത് നല്ല പോലെ ഇളക്കി കൊടുക്കുക. അതിനു ശേഷം നമുക്ക് കായ പൊടി ചേർത്ത് കൊടുക്കാം. ഇത് അടച്ചു വച്ച് വീണ്ടും വേവിക്കാം. അങ്ങനെ വളരെ ടേസ്റ്റി പച്ച മാങ്ങാ ചട്നി റെഡി.

Thanath Ruchi

Similar Posts